വെള്ളാങ്ങല്ലുര്‍ ബ്ലോക്ക് പഞ്ചായത്തിന് സി.എ.ജിയുടെ പ്രശംസ
വെള്ളാങ്ങല്ലൂര്‍ : വെള്ളാങ്ങല്ലുര്‍ ബ്‌ളോക്ക് പഞ്ചായത്തിന് സി.എ.ജി യുടെ പ്രശംസ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള റിസോഴ്‌സ് സെന്റര്‍ പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളുടെ അമ്മമാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള സ്വയം തൊഴില്‍ പദ്ധതിയായ നോട്ടബുക്ക് നിര്‍മാണ യൂണിറ്റിനെ ആഡിറ്റിന്റെ ശ്രദ്ധയില്‍പ്പെട്ട നല്ല പ്രവര്‍ത്തനം എന്ന വിഭാഗത്തിലാണ് പ്രശംസിച്ചിട്ടുള്ളത്. അഖിലേന്ത്യാടിസ്ഥാനത്തില്‍ പ്രശംസ ലഭിച്ചിട്ടുള്ള രണ്ടെണ്ണത്തില്‍ മറ്റൊന്ന് കര്‍ണാടകയിലാണ്. ജൂലൈ 22ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരമാര്‍ശമുള്ളത്. പുണ്യം എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൊസൈറ്റി, ബ്‌ളോക്കിനു കീഴിലുള്ള അഞ്ചു പഞ്ചായത്തുകളിലെ പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാര്‍ഥികളുടെ അമ്മമാരുടെ ഒഴിവു സമയം ഉപയോഗപ്പെടുത്തി വരുമാനമുണ്ടാക്കുന്നതോടൊപ്പം കുട്ടികളെ ശ്രദ്ധിക്കാനും കഴിയും വിധമാണ് പ്രവര്‍ത്തിക്കുന്നത്.
ആവശ്യമായ ഉപകരണങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് നല്കി. തൊഴില്‍ പരിശീലനം റിസോഴ്‌സ് സെന്റര്‍ നല്‍കി. നടവരമ്പ് ഗവ.സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ആധുനിക ഉപകരണങ്ങളോടെ കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി നക്കര അറിയിച്ചു. പദ്ധതി നിര്‍വഹണത്തിലും പദ്ധതി പണം ചെലവഴിച്ചതിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം തൃശൂര്‍ ജില്ലയില്‍ ഒന്നാമതും സംസ്ഥാനത്ത് ഏഴാമതുമായിരുന്നു വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."