HOME
DETAILS

പൊലിസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ കേസെടുത്തു

  
backup
August 03 2017 | 19:08 PM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%ad%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af

 

തൃശൂര്‍: പൊലിസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു മരിച്ച സംഭവത്തില്‍ ഈസ്റ്റ് പൊലിസ് കേസെടുത്തു. കോട്ടയം ചിങ്ങവനം പോളച്ചിറ കാഞ്ഞിരത്തറ സാബുവിന്റെ മകന്‍ സജിന്‍ (19) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. മരണത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും പൊലിസ് അന്വേഷിക്കും. മൃതദേഹം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം രാവിലെ പത്തരയോടെ ബന്ധുക്കള്‍ കോട്ടയത്തേക്ക് കൊണ്ടുപോയി. സജിന്റെ മാതാപിതാക്കള്‍ ഇന്നലെ തന്നെ ഇവിടെയെത്തിയിരുന്നു. 

കഴിഞ്ഞ 31ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്ലസ്ടു പഠനം കഴിഞ്ഞു പാര്‍ട്് ടൈം ജോലിക്കായി തൃശൂരിലെത്തിയതായിരുന്നു സജിനും സുഹൃത്തുക്കളും. രാത്രി ലോഡ്ജില്‍ മുറിയെടുത്ത ശേഷം ഇവര്‍ ഭക്ഷണം കഴിക്കാന്‍ ചെട്ടിയങ്ങാടിയില്‍ വന്ന് മടങ്ങുന്നതിനിടെ ഭിന്നലിംഗക്കാരായ സംഘം യുവാക്കളുമായി തര്‍ക്കത്തിലേര്‍പ്പെട്ടത് കണ്ടു. ഇതിനിടെ പൊലിസ് വന്നപ്പോള്‍ ഭയന്ന സജിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഓടുകയായിരുന്നു. സജിനെ ഏറെ വൈകിയിട്ടും കാണാത്തതിനാല്‍ സുഹൃത്ത് പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. പൊലിസ് സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സജിന്‍ ഓടി മറയുന്നത് ശ്രദ്ധയില്‍ പെട്ടത്. ഈ ഭാഗത്ത് അന്വേഷിക്കുന്നതിനിടെ ഇന്നലെ ഉച്ചയോടെ സജിനെ സ്വകാര്യ വ്യക്തിയുടെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്ലസ്ടു പൂര്‍ത്തിയാക്കി പോളിടെക്‌നിക് കോളജില്‍ പ്രവേശനം കാത്തിരിക്കുന്നതിന്റെ ഇടവേളയിലാണ് പാര്‍ട് ടൈം ജോലി ചെയ്യാന്‍ സജിനും സുഹൃത്തുക്കളും ഇവിടെയെത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  a month ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  a month ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  a month ago
No Image

ആരുടെ തെറ്റ് ?

Kerala
  •  a month ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago