മദ്യനയം ജനദ്രോഹം; സര്‍ക്കാര്‍ പുനഃപരിശോധിക്കണം: വി.സി കബീര്‍
പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ജനദ്രോഹകരമാണെന്നും, പുനഃപരിശോധിക്കാന്‍ തയ്യാറാകണമെന്നും മുന്‍ മന്ത്രി വി.സി. കബീര്‍ ആവശ്യപ്പെട്ടു. ബാര്‍ ഉടമകളില്‍ നിന്നും പങ്ക് പറ്റിയതിനുള്ള നന്ദി പ്രകാശിപ്പിക്കലാണ് നാടു മുഴുവന്‍ മദ്യശാലകള്‍ തുറക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഓഗസ്ത് അഞ്ചു മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ആരംഭിക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന്റെ വിളംബരജാഥയുടെ സമാപനം സ്റ്റേഡിയം ബസ് സ്റ്റാന്റില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു. സംസ്ഥാന-ദേശീയ പാതകളെ ജില്ലാ പാതകളാക്കി ഡീനോട്ടിഫിക്കേഷന്‍ നടത്തി മദ്യശാലകളുടെ എണ്ണം കൂട്ടാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നു യോഗം ആവശ്യപ്പെട്ടു.
കേരള മദ്യവിരുദ്ധ ജനകീയമുന്നണി ജില്ലാ ചെയര്‍മാന്‍ എ.കെ. സുല്‍ത്താന്‍ അധ്യക്ഷനായി. മദ്യനിരോധന സമിതി ജില്ലാ പ്രസിഡന്റ് വിളയോടി വേണുഗോപാലന്‍, മലമ്പുഴ ഗോപാലന്‍, എം. കൃഷ്ണാര്‍ജുനന്‍, കെ. അബൂബക്കര്‍, പി.ബി. ശ്രീനാഥ്, കുമാരന്‍ ചിറക്കാട്, സി. വേലായുധന്‍ കൊട്ടേക്കാട്, എച്ച്. ലാസര്‍, ആര്‍. രാമകൃഷ്ണന്‍, ടി.എം. സെയ്ത്, ഇ.കെ. ചന്ദ്രന്‍കുട്ടി, കെ.കെ. ലക്ഷ്മി, സന്തോഷ് മലമ്പുഴ, എ. ഷാഹുല്‍ഹമീദ്, എസ്. സഹാബുദ്ദീന്‍, എ. നടരാജന്‍, വി. കൃഷ്ണകുമാര്‍, ഡോ. രഘുനാഥ് പാറയ്ക്കല്‍ പ്രസംഗിച്ചു.
രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച വിളംബരജാഥയ്ക്ക് ചെയര്‍മാന്‍ എ.കെ. സുല്‍ത്താന്‍, വിളയോടി വേണുഗോപാല്‍, ഡോ. രഘുനാഥ് പാറയ്ക്കല്‍, സന്തോഷ് മലമ്പുഴ, പി.ബി. ശ്രീനാഥ്, എം. കൃഷ്ണാര്‍ജ്ജുന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."