HOME
DETAILS

അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ക്കു നന്നായറിയാം

  
backup
December 14 2019 | 19:12 PM

%e0%b4%85%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%86%e0%b4%a8%e0%b5%8d

''ആരു പറഞ്ഞു പൗരത്വഭേദഗതി ബില്‍ മതവിവേചനത്തോടെയുള്ളതാണെന്ന്.
''വിദേശികളിലാര്‍ക്കെങ്കിലും പൗരത്വം കൊടുക്കണമെങ്കില്‍ അതു തീരുമാനിക്കാനുള്ള സമ്പൂര്‍ണാധികാരം ഈ രാജ്യം ഭരിക്കുന്ന സര്‍ക്കാരിനുണ്ട്. വിദേശികളില്‍ ആര്‍ക്കൊക്കെ പൗരത്വം കൊടുക്കണമെന്നോ കൊടുക്കേണ്ടെന്നോ പറയാനുള്ള അവകാശം പ്രതിപക്ഷ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ക്കോ മതസംഘടനകള്‍ക്കോ ഇല്ല.
അതിനാല്‍ പൗരത്വഭേദഗതി ബില്ലിനെതിരേ നടക്കുന്ന ഈ കോലാഹലങ്ങളെല്ലാം അര്‍ഥശൂന്യമാണ്.''

മുകളില്‍ പറഞ്ഞ (അ)ന്യായവാദങ്ങള്‍ ഈ കുറിപ്പെഴുതുന്നയാളുടേതല്ല. കേരളത്തിലെ ഏറെ പ്രശസ്തനായ, വളരെ മുതിര്‍ന്ന ഒരു അഭിഭാഷകന്റെ വാക്കുകളാണ്. കഴിഞ്ഞദിവസം ഒരു ചാനല്‍ ചര്‍ച്ചയിലാണ് അദ്ദേഹം ഘോരഘോരം ഇത്തരം വാദങ്ങളുയര്‍ത്തിയത്.
അടിസ്ഥാനരഹിതമായ വാദങ്ങളാണെങ്കിലും, കോടതിമുറിയില്‍ കേസു വാദിക്കുന്ന ആവേശത്തോടെ അദ്ദേഹം കത്തിക്കയറുന്നതു കാണാനും കേള്‍ക്കാനും കൗതുകമുണ്ടായിരുന്നു. ആ ചാനല്‍ ചര്‍ച്ചയില്‍ പങ്കാളിയല്ലാത്തതിനാല്‍, പൊതുജനത്തെ വിഡ്ഢികളാക്കുന്ന അര്‍ഥശൂന്യമായ അത്തരം വാദങ്ങള്‍ക്കെതിരേ മനസ്സിലുയര്‍ന്ന മറുചോദ്യങ്ങള്‍ ഉന്നയിക്കാനായില്ല.
ആ വാദങ്ങളുന്നയിച്ച വക്കീലോ അതേ വാദമുന്നയിക്കുന്ന മോദി സര്‍ക്കാര്‍ അനുകൂലികളോ അവര്‍ പറഞ്ഞതെല്ലാം കണ്ണടച്ചു വിശ്വസിച്ചുപോയവരോ വായിച്ചേക്കുമെന്ന വിശ്വാസത്തില്‍ ഈ കുറിപ്പെഴുതട്ടെ.
മതപരമായ ദുരുദ്ദേശ്യത്തോടെയല്ല പൗരത്വഭേദഗതി ബില്‍ കൊണ്ടുവന്നതെന്നാണല്ലോ വാദം. അങ്ങനെയെങ്കില്‍, 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ കുടിയേറിയ ഇന്നയിന്ന മതത്തില്‍പ്പെട്ടവര്‍ക്കു മാത്രം പൗരത്വം കൊടുക്കുമെന്നു ബില്ലില്‍ പ്രത്യേകമായി എഴുതിച്ചേര്‍ത്തതെന്തിന്.
ഹിന്ദു, സിഖ്, ബുദ്ധ, ജൈന, ക്രിസ്ത്യന്‍, പാഴ്‌സി വിഭാഗങ്ങളുടെ പേരു മാത്രമാണു ബില്ലിലുള്ളത്. ഇന്ത്യയില്‍ അഭയം തേടിയവരില്‍ മുസ്‌ലിംകളുമുണ്ടെന്നു ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച അമിത്ഷായ്ക്കും അതിനു നിര്‍ദേശം കൊടുത്ത നരേന്ദ്രമോദിക്കും ബില്‍ പാസ്സാക്കാന്‍ ഉത്സാഹിച്ച എം.പിമാര്‍ക്കും അറിയാത്തതല്ല.
അബദ്ധത്തില്‍, മുസ്‌ലിംകളുടെ പേരു ചേര്‍ക്കാന്‍ വിട്ടുപോയതാണെന്നു വയ്ക്കുക. എങ്കില്‍, '2014 ഡിസംബര്‍ 31 വരെ അഭയാര്‍ഥികളായി എത്തിയവര്‍ക്കെല്ലാം പൗരത്വം നല്‍കാ'മെന്ന പ്രതിപക്ഷ ഭേദഗതി അംഗീകരിക്കാമായിരുന്നില്ലേ. പ്രതിപക്ഷ ഭേദഗതി വോട്ടിനിട്ടു പരാജയപ്പെടുത്തുകയാണല്ലോ ചെയ്തത്. അപ്പോള്‍ ലക്ഷ്യം മതവിവേചനം തന്നെ.
മുസ്‌ലിംകളുടെ പേര് ബില്ലില്‍ ചേര്‍ക്കാതിരുന്നതിന് ന്യായീകരണമായി ചാനല്‍ ചര്‍ച്ചയില്‍ ഒരു സംഘ്പരിവാര്‍ നേതാവ് പറഞ്ഞത് 'പാകിസ്താനിലോ ബംഗ്ലാദേശിലോ അഫ്ഗാനിസ്ഥാനിലോ മുസ്‌ലിംകള്‍ മതപരമായി പീഡിപ്പിക്കപ്പെടില്ലല്ലോ എന്നും അവിടെ നിന്ന് അവര്‍ ഇന്ത്യയില്‍ കുടിയേറിയിട്ടുണ്ടെങ്കില്‍ പീഡനം മൂലമാകില്ല മറ്റെന്തെങ്കിലും ലക്ഷ്യത്തോടെയാകും' എന്നുമാണ്. അദ്ദേഹം ഉദ്ദേശിക്കുന്ന ലക്ഷ്യമെന്തെന്നു കേള്‍ക്കുന്നവര്‍ക്കു വ്യക്തമാകുമല്ലോ.
പാകിസ്താനില്‍ ഏറെ മതപീഡനം നേരിടുന്നത് അഹമ്മദിയ്യാ വിഭാഗക്കാരാണല്ലോയെന്ന് ആ ചാനല്‍ ചര്‍ച്ചയില്‍ത്തന്നെ ഒരാള്‍ ചോദ്യമുയര്‍ത്തി. മതപീഡനം സഹിക്കാതെ വരുന്നവര്‍ക്കു പൗരത്വം നല്‍കാമെന്നാണെങ്കില്‍, ആ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പൗരത്വം കൊടുക്കാമല്ലോ. അവരുടെ പേരു ബില്ലില്‍ പറയാത്തതെന്ത് എന്ന ചോദ്യത്തിന് ഒരു മതത്തിനകത്തെ മതപീഡനം നമ്മുടെ വിഷയമല്ല എന്ന തൊടുന്യായമായിരുന്നു ഉത്തരം.
(മുഹമ്മദ് നബി അന്ത്യപ്രവാചകനാണെന്ന് അംഗീകരിക്കാത്ത അഹമ്മദിയാ വിഭാഗക്കാരെ മറ്റു മുസ്‌ലിം വിഭാഗങ്ങള്‍ മുസ്‌ലിംകളായി അംഗീകരിക്കുന്നില്ല എന്ന കാര്യം അറിയാഞ്ഞിട്ടാണോ മറന്നിട്ടാണോ ഈ ഉത്തരമെന്നു വ്യക്തമല്ല.)
മതപീഡനം സഹിക്കവയ്യാതെ സ്വന്തംനാട്ടില്‍നിന്നു പലായനം ചെയ്യുന്നവര്‍ക്ക് പൗരത്വം നല്‍കാമെന്നാണു വാദമെങ്കില്‍ ആദ്യം പരിഗണിക്കേണ്ടിവരിക മ്യാന്‍മറില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട റോഹിംഗ്യകളെയായിരിക്കും. ലോകത്തില്‍ ഏറ്റവും ഭീകരമായ മതപീഡനം അനുഭവിക്കേണ്ടിവന്നവരും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നവരും റോഹിംഗ്യകളാണെന്ന് ഐക്യരാഷ്ട്രസഭ പോലും വ്യക്തമാക്കിയിട്ടുണ്ട്.
അതിതീവ്രമായ പീഡനം സഹിക്കാനാകാതെ അഞ്ചോ പത്തോ പേര്‍ക്കു കയറാന്‍ കഴിയുന്ന ബോട്ടുകളില്‍ ഉടുതുണിക്കു മറുതുണിയില്ലാത്ത അന്‍പതും നൂറുമാളുകള്‍ ഇടിച്ചുകയറി പ്രാണനും കൊണ്ടു രക്ഷപ്പെടുകയായിരുന്നു. അവരില്‍ ബഹുഭൂരിപക്ഷത്തിനും അഭയം തേടാവുന്ന മറുകരയിലെത്താന്‍ കഴിഞ്ഞിട്ടില്ല. ബോട്ടും വള്ളവുമൊക്കെ മുങ്ങി അവരുടെ ജീവിതം ആഴക്കടലില്‍ ഒടുങ്ങുകയായിരുന്നു. എന്നിട്ടും, ഇപ്പോഴും അവിടെ നിന്നു പലായനം ചെയ്യുന്നവര്‍ ഏറെയാണ്.
ഒരു വിധം ജീവന്‍ രക്ഷിച്ചു കരപറ്റാനായ റോഹിംഗ്യന്‍ വംശജര്‍ ബംഗ്ലാദേശിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമുണ്ട്. മതപീഡനം സഹിക്കാതെ അഭയം തേടിയെത്തിയവര്‍ക്ക് പൗരത്വം നല്‍കാനുള്ള നിയമം അവര്‍ക്കു ബാധകമാകില്ല. കാരണം, ആ ബില്ലില്‍ മ്യാന്‍മര്‍ എന്ന പേരില്ല. ആ പേര് അറിയാതെ വിട്ടുപോയതായിരിക്കില്ലല്ലോ. ആയിരുന്നെങ്കില്‍ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതി അംഗീകരിക്കുമായിരുന്നില്ലേ. അപ്പോള്‍ ലക്ഷ്യം മതവിവേചനം തന്നെയാണ്. കാരണം, മ്യാന്‍മറില്‍ നിന്നു പലായനം ചെയ്ത് ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി എത്തിയവര്‍ മുസ്‌ലിംകളാണ്.
പൗരത്വം നല്‍കിയില്ലെങ്കിലും ആരെയും ഇന്ത്യ രാജ്യഭ്രഷ്ടരാക്കില്ലെന്നാണ് അമിത്ഷായുള്‍പ്പെടെയുള്ളവര്‍ വാദിക്കുന്നത്. അതെങ്ങനെ വിശ്വസിക്കാനാകും. ദേശീയ പൗരത്വപ്പട്ടിക എല്ലാ സംസ്ഥാനങ്ങളിലും തയാറാക്കുമ്പോള്‍ അതില്‍ കടന്നുപറ്റാനാകാത്ത നിരവധി പേരുണ്ടാകും. അവരുടെ ഗതിയെന്താകുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.
അസമിലെ കാര്യം തന്നെയെടുക്കാം. അസമില്‍ പൗരത്വപ്പട്ടിക തയാറാക്കിയപ്പോള്‍ നിരവധി പേര്‍ക്ക് കോണ്‍സന്‍ട്രേഷന്‍ ക്യാംപിനു സമാനമായ അ(ന)ഭയ ക്യാംപുകളിലേയ്ക്കു മാറേണ്ടി വന്നിരുന്നു, തങ്ങള്‍ പൗരന്മാരാണെന്ന രേഖകള്‍ ബോധ്യപ്പെടുത്താന്‍ കഴിയുംവരെ. അതിനു കഴിഞ്ഞവര്‍ക്കു തിരികെ പോകാനായി. കഴിയാത്തവര്‍ ക്യാംപുകളില്‍ ദുരിതജീവിതം നയിച്ചു.
വളരെ കോലാഹലത്തോടെ നടത്തിയ അസമിലെ പൗരത്വ രജിസ്റ്റര്‍ കേന്ദ്രസര്‍ക്കാര്‍ പൊടുന്നനെ മരവിപ്പിച്ചതെന്തുകൊണ്ട്. ഉത്തരം വ്യക്തമാണല്ലോ, പട്ടികയില്‍ നിന്നു പുറത്താക്കപ്പെടുക മുസ്‌ലിംകളായിരിക്കുമെന്നു കരുതിയിരിക്കെയാണ് അതല്ല, ബഹുഭൂരിപക്ഷവും ഹിന്ദുക്കളാണെന്ന യാഥാര്‍ഥ്യം പുറത്തുവരുന്നത്. ആ പട്ടിക അതേപടി അംഗീകരിച്ചാല്‍ ഹിന്ദുത്വ അജന്‍ഡ തിരിച്ചടിക്കുമെന്നു ബോധ്യമായി.
പുതിയ നിയമഭേദഗതിയോടെ അസമില്‍ പൗരത്വപ്പട്ടികയില്‍ നിന്നു പുറത്തുനില്‍ക്കുന്ന മുസ്‌ലിംകള്‍ ഒഴികെയുള്ളവര്‍ക്കെല്ലാം ഒരു രേഖയും നല്‍കാതെ പൗരത്വം ലഭിക്കും. അതോടെ അവിടത്തെ ഹിന്ദുക്കളുടെ വിരോധം ഇല്ലാതാക്കാനാകും. അവിടെയും മുസ്‌ലിംകള്‍ മാത്രം പുറത്താകും. ഇതില്‍ മതവിവേചനമില്ലെന്നു പറയാനാകുമോ.
ഇവിടെ നിന്ന് ഒരാളെയും പുറത്താക്കില്ലെന്ന വാഗ്ദാനം നാളെ ലംഘിക്കില്ലെന്ന് എന്താണുറപ്പ്. അങ്ങനെ സംഭവിച്ചാല്‍ അയല്‍രാജ്യങ്ങളുമായി സംഘര്‍ഷം ഉറപ്പ്. നാലുപാടും ശത്രുക്കളെ സൃഷ്ടിച്ച് എന്തു നേട്ടമാണ് ഉണ്ടാക്കാന്‍ പോകുന്നത്.
നേട്ടമുണ്ട്. ഇന്ത്യയിലെ ജനങ്ങളില്‍ വര്‍ഗീയമായ വിഭജനം ഉണ്ടാക്കി അതിലൂടെ വോട്ടുബാങ്ക് ഉറപ്പുവരുത്തുകയെന്ന നേട്ടം. ഇന്ത്യയിലെ ജനത ഭൂരിപക്ഷ, ന്യൂനപക്ഷ മതഭ്രാന്തിന്റെ അടിസ്ഥാനത്തില്‍ നെടുകെ ഛേദിക്കപ്പെട്ടാല്‍ എക്കാലത്തും അധികാരത്തിലെത്തുക ഭൂരിപക്ഷ മതഭ്രാന്തന്മാരുടെ പിന്തുണയുള്ളവരായിരിക്കും.
മതമാണ് അധികാരത്തിന് അടിസ്ഥാനമെന്നു വന്നാല്‍ കുഴിച്ചുമൂടപ്പെടുന്നത് മതേതരത്വത്തെ മുറുകെ പിടിക്കുന്ന ഇന്ത്യന്‍ ഭരണഘടനയും സംസ്‌കാരവും പാരമ്പര്യവുമായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago