HOME
DETAILS
MAL
നയതന്ത്ര ഉദ്യോഗസ്ഥന്റെ വാഹനം ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധവുമായി ബംഗ്ലാദേശ്
backup
December 14 2019 | 19:12 PM
ഗുവാഹത്തി: ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈകമ്മിഷ്ണറുടെ വാഹനം അസമില്‍ ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധവുമായി ബംഗ്ലാദേശ്. സംഭവത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ റിവ ഗാംഗുലിയെ ബംഗ്ലാദേശിന്റെ വിദേശകാര്യ ആക്ടിങ് സെക്രട്ടറി കമറുല്‍ അഹ്സാന് വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഡല്‍ഹിയില്‍ നിന്നെത്തിയ അസിസ്റ്റന്റ് കമ്മിഷണര്‍ ഷാ മുഹമ്മദ് തന്‍വീര്‍ മന്‍സൂര്‍ സഞ്ചരിച്ച വാഹനം ബുധനാഴ്ചയാണ് ഗുവാഹത്തിയില്‍ അക്രമിക്കപ്പെട്ടത്.
രണ്ട് സൈന്‍ പോസ്റ്ററുകളും തകര്‍ത്തിരുന്നു. നേരത്തെ പ്രതിഷേധത്തെ തുടര്‍ന്ന് ഇദ്ദേഹം ഗുവാഹത്തി വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു. തുടര്‍ന്ന് സുരക്ഷാ സേനക്കൊപ്പമാണ് പുറത്തിറങ്ങിയത്. യാത്രയ്ക്കിടെയാണ് വാഹനത്തിനെതിരേ ആക്രമണമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."