HOME
DETAILS
MAL
ഡല്‍ഹി നര്‍ത്തകി ലീലാ സാംസനെതിരേ സി.ബി.ഐ കേസ്
backup
December 14 2019 | 19:12 PM
ന്യൂഡല്‍ഹി: പ്രശസ്ത നര്‍ത്തികിയും സംഗീത നാടക അക്കാദമി മുന്‍ അധ്യക്ഷയുമായ ലീലാ സാംസനെതിരേ സി.ബി.ഐ കേസെടുത്തു. ചെന്നൈയിലെ കലാക്ഷേത്ര ഫൗണ്ടേഷന് ഓഡിറ്റോറിയംനിര്മാണത്തിനായി 7.2 കോടി രൂപ ചെലവഴിച്ചതിലെ ക്രമക്കേടിലാണ് കേസെടുത്ത്. പത്മശ്രീ അവാര്‍ഡ് ജേതാവും കേന്ദ്രഫിലം സര്ട്ടിഫിക്കേഷന് ബോര്‍ഡിന്റ് മുന്‍ ചെയര്‍പേഴ്സണ്‍ കൂടിയാണ് സാസംണ്. കലാക്ഷേത്ര ഫൗണ്ടേഷന് ചീഫ് അക്കൗണ്ടന്റ് ഓഫിസര്‍ ടി.എസ് മൂര്‍ത്തി, അക്കൗണ്ടന്റ് ഓഫിസര്‍ എസ് രാമചന്ദ്രന്, എന്‍ജിനീയറിങ് ഓഫിസര്‍ വി. ശ്രീനിവാസന് തുടങ്ങിയവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. സാംസ്കാരിക മന്ത്രാലയത്തിലെ വിജിലന്‍സ് ഓഫിസറുടെ പരാതിയിലാണ് കേസെടുത്തത്. ചെന്നൈ കേന്ദ്രമായി പ്രപര്‍ത്തിക്കുന്ന കാര്‍ഡ് എന്ന കമ്പനിക്ക് നല്കിയ നിര്‍മാണ കരാറില്‍ ക്രമക്കേടുണ്ടെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."