കശ്മിര്‍ ഫാറൂഖ് അബ്ദുല്ലയുടെ തടങ്കല്‍ മൂന്ന് മാസത്തേക്ക് നീട്ടി
ശ്രീനഗര്‍: കശ്മരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നാഷനല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവ് ഫാറൂഖ് അബ്ദുല്ലയുടെ തടങ്കല്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. പൊതു സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഫാറൂഖ് അബ്ദുല്ലയെ തടങ്കലിലിട്ടത്. മൂന്ന് തവണ കശ്മിര്‍ മുഖ്യമന്ത്രിയായ ഇദ്ദേഹത്തിന്റെ ശ്രീനഗറിലെ വീടിനെ സബ്ജയിലായി പ്രഖ്യാപിച്ചിരുന്നു.
കശ്മിരിലെ പ്രത്യേക അധികാരം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് അഞ്ചിനാണ് ഫാറൂഖ് അബ്ദുല്ലയെ കസ്റ്റഡിയിലെടുത്തത്. പാര്‍ലമെന്റ് ശീത കാല സമ്മേളനത്തില്‍ അനുവദിക്കാത്തതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് അദ്ദേഹം കത്ത് എഴുതിയിരുന്നു. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പിയാണ് ഫാറൂഖ് അബ്ദുല്ലയുടെ കത്ത് പുറത്തുവിട്ടത്. പൊതു സുരക്ഷാ നിയമപ്രകാരം വ്യക്തികളെ രണ്ട് വര്‍ഷത്തോളം വിചാരണയില്ലാതെ തടങ്കലില്‍ പാര്‍പ്പിക്കാം.
എന്നാല്‍ ഫാറൂഖിന്റെ തടങ്കല്‍ കാലാവിധി നീട്ടിയെ നടപടിയെ വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രിയും തൃണുമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി രംഗത്തെത്തി. ദുഃഖകരമായി നടപടിയാണെന്നും ഭരണഘാടനാ വിരുദ്ധമാണെന്നും അവര്‍ കുറ്റപ്പെടുത്തി.
നേരത്തെ തീവ്രവാദികളെയും വിഘടന വാദികളെയും അറസ്റ്റ് ചെയ്യാനാണ് ഈ നിയമം ഉപയോഗിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."