2000 കോടിയുടെ പൊന്നാനി വാണിജ്യ തുറമുഖം യാഥാര്‍ഥ്യമാക്കും
പൊന്നാനി: ആശങ്കകള്‍ തീര്‍ത്ത് പൊന്നാനി തുറമുഖം യഥാര്‍ഥ്യമാക്കാനൊരുങ്ങി സര്‍ക്കാര്‍. രണ്ടായിരം കോടി രൂപയുടെ വാണിജ്യ തുറമുഖം യാഥാര്‍ഥ്യമാക്കാന്‍ പുതിയ പദ്ധതികളുമായി മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തില്‍ തീരുമാനമായി.
നിലവില്‍ കരാര്‍ ഏറ്റെടുത്ത മലബാര്‍ പോര്‍ട്ടിന് തുറമുഖം നിര്‍മിക്കാന്‍ കഴിയില്ലെന്നാണ് ഉന്നതതലയോഗത്തില്‍ കണ്ടെത്തിയത്.ഈ സാഹചര്യത്തില്‍ പുതിയ കമ്പനിക്ക് നിര്‍മാണച്ചുമതല നല്‍കി തുറമുഖം യാഥാര്‍ഥ്യമാക്കാനാണ് തീരുമാനം.ഇതിന്റെ ഭാഗമായി വിശദമായ സാധ്യതാ പഠനം നടത്താന്‍ പോര്‍ട്ട് ഡയറക്ടറെ ഉന്നതതലയോഗം ചുമതലപ്പെടുത്തി.
തുറമുഖത്തിന്റെ നിര്‍മാണത്തിനും നടത്തിപ്പിനും സിയാല്‍ മോഡലില്‍ കമ്പനി രൂപീകരിക്കും. ഓഹരി നിക്ഷേപിക്കുന്നതിന് താല്‍പര്യമുള്ളവരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കും. തുറമുഖ നിര്‍മാണം യാഥാര്‍ഥ്യമാക്കാന്‍ ഒരു ഉന്നതതല സമിതിയെ നിയോഗിക്കാനും തീരുമാനമായി.
2014 ല്‍ തുറമുഖത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്‌തെങ്കിലും കാര്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല.നിര്‍മാണമേറ്റെടുത്ത കമ്പനിയെ ഒഴിവാക്കാന്‍ നിയമപരമായി തടസങ്ങളുമില്ലെന്ന് യോഗം വിലയിരുത്തി.
യോഗത്തില്‍ മുഖ്യമന്ത്രിക്ക് പുറമെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, തുറമുഖ വകുപ്പ് മന്ത്രി, പൊന്നാനി നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."