കുറി നിക്ഷേപ തട്ടിപ്പ്: കടവല്ലൂര്‍ പഞ്ചായത്തംഗം പി.വി സുരേഷിനെ റിമാന്റ് ചെയ്തു
പെരുമ്പിലാവ്: കുറി നിക്ഷേപ തട്ടിപ്പ് നടത്തിയ കേസില്‍ കടവല്ലൂര്‍ ഗ്രാമപ്പഞ്ചായത്തംഗത്തെ റിമാന്റ് ചെയ്തു. കടവല്ലൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പറും സി.പി.എം പ്രാദേശിക നേതാവുമായ പൊന്നാരശ്ശേരി സുരേഷിനെയാണ് ചാവക്കാട് ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തത്. കൊരട്ടിക്കര വിഷ്ണു ക്ഷേത്രത്തിന്റെ പ്രസിഡന്റായിരുന്ന സുരേഷ് ക്ഷേത്രത്തിലെ തിരുവാഭരണം അടക്കമുള്ള ജംഗമവസ്ഥുക്കള്‍ കടത്തിയതായും പരാതിയുണ്ട്.
കാലാവധി കഴിഞ്ഞിട്ടും കുറി നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാത്തതിന് ക്ഷേത്ര ഭാരവാഹികളുടേയും നിക്ഷേപകരുടേയും പരാതിയില്‍ കുന്നംകുളം പൊലിസ് വഞ്ചനാ കുറ്റത്തിന് കേസെടുത്തിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ സുരേഷിനെ ബുധനാഴ്ച്ച രാത്രി തൃശൂരിലെ സ്വകാര്യ ഹോട്ടലില്‍ നിന്ന് പൊലിസ് സംഘം പിടികൂടുകയായിരുന്നു.
സുരേഷിനെ അറസ്റ്റ് ചെയ്യണമെന്നും പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവെക്കണമെന്നും എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ്, യുഡിഎഫ് പാര്‍ലിമെന്ററി കമ്മിറ്റി, യൂത്ത് കോണ്‍ഗ്രസ്സ് എന്നിവയുടെ നേത്യത്വത്തില്‍ നിരന്തരമായി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
കെ.എസ്.കെ.ടി.യു കടവല്ലൂര്‍ ലോക്കല്‍ സെക്രട്ടറിയായ സുരേഷിനെതിരേ നടപടിയെടുക്കാന്‍ തയ്യാറാവാത്ത സി.പി.എം നിലപാടിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."