ദ്വിദിന ബോധവത്കരണ ക്ലാസ് നടന്നു
പെരുമ്പാവൂര്‍: മുടക്കുഴ പാണ്ടിക്കാട് ജനസഹായ സംഘത്തിന്റെ നേതൃത്വത്തില്‍ കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോര്‍ഡിന്റെ സഹകരണത്തോടെ ദ്വിദിന ബോധവത്കരണ ക്ലാസ് നടന്നു. ആരോഗ്യ പരിപാലനം, കൃഷിവികസനം, മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള സന്ദേശം, മൊബൈല്‍ ഫോണ്‍ വാട്സ് ആപ്പ് ദുരുപയോഗം എന്നിവ ബോധവല്‍ക്കരണ ക്ലാസിലെ വിവിധ വിഷയങ്ങളായി.
മുടക്കുഴ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷോജ റോയി പരിപാടി ഉദ്ഘാടനം ചെയ്തു. ടി.കെ സണ്ണി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ജിഷ സോജന്, വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസര്‍ അര്‍ച്ചന, നാദിര്‍ഷ, മിനി എല്‍ദോ എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിനീഷ്, കൃഷി ഓഫീസര്‍ ബിന്ദു, അസിസ്റ്റന്റ് എക്സിക്കൂട്ടീവ് ഇന്‍സ്പക്ടര്‍ പോള്‍ തോമസ്, ഷീബ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."