ഇറാനുമായി യു.എസ് ചര്‍ച്ചയ്ക്ക് തയാറെന്ന് പ്രത്യേക പ്രതിനിധി
വാഷിങ്ടണ്‍: ഇറാനെതിരേ ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവരുമായി ചര്‍ച്ചയ്ക്ക് യു.എസ് തയാറാണെന്ന് ഇറാനുവേണ്ടിയുള്ള യു.എസിന്റെ പ്രത്യേക പ്രതിനിധി ബ്രെയിന്‍ ഹുക്ക്.
ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ദാരിഫ് ഖത്തര്‍ തലസ്ഥാനത്തുണ്ടെങ്കിലും അമേരിക്കക്കാരുമായി സംസാരിക്കാന്‍ അദ്ദേഹത്തിന് അനുവാദമുണ്ടാകില്ല. ഇറാനെതിരായ ഉപരോധം മരുന്നുകള്‍ ഇറക്കുമതിചെയ്യുന്നതിന് തടസ്സമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്‍ അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായി തുടരുകയാണ്. സെപ്റ്റംബറില്‍ സഊദി എണ്ണസംസ്‌കരണശാലകള്‍ക്കു നേരെ നടന്ന ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നത് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്.
മേഖലയില്‍ ആക്രമണാത്മകമായ നയങ്ങള്‍ പിന്തുടരുന്നതു മൂലമാണ് യു.എസ് ഇറാനെതിരേ ഉപരോധമേര്‍പ്പെടുത്തിയത്- ബ്ലൂംബര്‍ഗ് ടി.വിക്കു നല്‍കിയ അഭിമുഖത്തില്‍ ഹുക്ക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."