മണലൂര്‍ മണ്ഡലത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കും
വെങ്കിടങ്ങ് : മണലൂര്‍ മണ്ഡലത്തിലെ നിലവിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കാനും പുതിയ സാധ്യതകള്‍ കണ്ടെത്തി പദ്ധതികള്‍ തയ്യാറാക്കാനും നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായി. മുരളി പെരുനെല്ലി എം.എല്‍.എ യുടെ അധ്യക്ഷതയില്‍ വെങ്കിടങ്ങ് പഞ്ചായത്ത് കമ്മൂണിറ്റി ഹാളില്‍ ചേര്‍ന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമായത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ച് ടൂറിസത്തെ വികസപ്പിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്.
കണ്ടശാങ്കടവ് പവലിയന്റെ അനുബന്ധമായ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം ഉള്‍പെടെയുള്ള പദ്ധതികള്‍ ഏനാമാവ് റഗുലേറററിനു സമീപമുള്ള നെഹ്‌റു പാര്‍ക്ക് നവീകരണ പദ്ധതികള്‍ ജി.എസ്.ടി കൂടി ഉള്‍പെടുത്തി പദ്ധതി റിവൈസ് ചെയത് സര്‍ക്കാരിനു സമ്മര്‍പ്പിക്കും. ഏനാമാവ് നെഹ്‌റു പാര്‍ക്കിന്റെ വികസനത്തിന് 70 ലക്ഷത്തിന്റെ മൂന്ന് പദ്ധതി സമര്‍പ്പിച്ചതില്‍ കുട്ടികളുടെ പാര്‍ക്കിന്റെ നവീകരണത്തിനായുള്ള 25 ലക്ഷത്തിന് മാത്രമാണ് ഭരണാനുമതി ലഭിച്ചത്.
ഈ പദ്ധതിയാണെങ്കില്‍ അവസാനമായി മാത്രം നടപ്പിലാകേണ്ടതുമാണ്. ശേഷിക്കുന്ന പദ്ധതിക്ക് ടൂറിസം മന്ത്രിയുമായി ബന്ധപ്പെട്ട് അനുമതിയ്ക്ക് ശ്രമിക്കുമെന്ന് എം.എല്‍.എ ഉറപ്പ് നല്‍കി. നിലവിലെ ഈ രണ്ട് കേന്ദ്രങ്ങളില്‍ ഇതുവരെയും വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തത് പദ്ധതിയുടെ നടത്തിപ്പിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്.
ഇതിനും അടിയന്തിര നടപടി വേണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. തൃശൂരിന്റെ ഏറ്റവും അടുത്ത വാടാനപ്പള്ളി ബീച്ചിന്റെ വികസനത്തിന് നടപടി വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.
നിലവില്‍ ഒരു ഏക്കര്‍ സ്ഥലം പഞ്ചായത്തിന്റെതായി ഉണ്ടെന്നും അവിടെക്ക് അനുയോച്യമായ പദ്ധതിക്ക് രൂപം നല്‍കാനും തീരുമാനിച്ചു. കോള്‍ മേഖലകള്‍ പക്ഷിസങ്കേതങ്ങളുടെ അക്ഷയ ഖനികളാണെന്നും അതുകൊണ്ട് തന്നെ പക്ഷി നിരീക്ഷണ ടവറുകളുടെ സാധ്യതകള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചു. ഈ മാസം നടക്കുന്ന സര്‍ക്കാരിന്റെ വര്‍ക്കിങ്ങ് ഗ്രൂപ്പില്‍ യോഗ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കാനും തീരുമാനിച്ചു. വെങ്കിടങ്ങ് , മണലൂര്‍, വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്മാരായ രതി എം. ശങ്കര്‍, സീത ഗണേഷ്, ഷിജിത്ത് വടക്കുംഞ്ചേരി , ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജെന്നി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി മനോഹരന്‍, ഉദ്യോഗസ്ഥരായ ജൂനിയര്‍ സൂപ്രണ്ട് അബദുള്‍ റസാക്ക്, ജനസേചന വകുപ്പ് അസിസ്റ്റന്റ് എഞ്ചിനിയര്‍ ടി.വി രമേഷ്‌കുമാര്‍, തൃശൂര്‍ നിര്‍മ്മിതികേന്ദ്രം അസിസ്റ്റന്റ് പ്രോജകറ്റ് എഞ്ചിനിയര്‍ ഇ.ആര്‍ സുമേഷ്, സില്‍ക്ക് പ്രോജക്കറ്റ് എഞ്ചിനിയര്‍ ഡേവിഡ് മെല്‍വിന്‍ ജോര്‍ജ്, ടൂറിസം പ്രൊജകററ് എഞ്ചിനിയര്‍ പി ശ്രീരാജ്, ടൂറിസം പി.ആര്‍.ഒ ജാക്‌സണ്‍ ചാക്കോ യോഗത്തില്‍ പങ്കെടുത്തു.
പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതോടെ മണലൂര്‍ മണ്ഡലം വിനോദസഞ്ചാരത്തിന്റെ അനന്ത സാധ്യതകളിലേക്കായിരിക്കും വഴി തുറക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."