പൗരത്വനിയമ ഭേദഗതി: ആശങ്ക പ്രകടിപ്പിച്ച് യു.എസ്
വാഷിങ്ടണ്‍: ഇന്ത്യയില്‍ പൗരത്വനിയമ ഭേദഗതി നടപ്പാക്കുന്നതില്‍ അമേരിക്കയ്ക്ക് ആശങ്കയുണ്ടെന്ന് യു.എസിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ അംബാസഡര്‍ സാം ബ്രൗണ്‍ബാക്ക്. 'ഭരണഘടനയാണ് ഇന്ത്യയുടെ കരുത്ത്. ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഞങ്ങള്‍ക്ക് ബഹുമാനവുമുണ്ട്. എന്നാല്‍ ഭേദഗതിവരുത്തിയ പൗരത്വനിയമം നടപ്പാക്കുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട് '- സാം ട്വീറ്റ് ചെയ്തു.
അതേസമയം മതസ്വാതന്ത്ര്യമുള്‍പ്പെടെ ഭരണഘടനാ പ്രതിബദ്ധത സര്‍ക്കാര്‍ കാത്തുസൂക്ഷിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യ-യു.എസ് മന്ത്രിതല ചര്‍ച്ച അടുത്തയാഴ്ച നടക്കാനിരിക്കെയാണ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ വിഷയങ്ങള്‍ നിരീക്ഷിക്കുന്ന യു.എസ് സമിതി തലവന്റെ ട്വീറ്റ്.
ഡിസംബര്‍ 18ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും യു.എസ് സന്ദര്‍ശിക്കാനിരിക്കുകയാണ്. ഇരുവരും യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പറുമായും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായും ചര്‍ച്ച നടത്തും.
യു.എസ് കോണ്‍ഗ്രസും കശ്മിരിലെയും അസമിലെയും മനുഷ്യാവകാശ അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
അസമില്‍ മുസ്‌ലിംകളെ പുറത്താക്കുന്നതിനുള്ള നിമിത്തമുണ്ടാക്കുകയാണ് സര്‍ക്കാരെന്ന് വംശഹത്യാ നിരീക്ഷണ സംഘടനയുടെ തലവനായ ഗ്രിഗറി സ്റ്റാന്‍ടന്‍ പറഞ്ഞു. കശ്മിരിലും അസമിലും നടന്നുകൊണ്ടിരിക്കുന്ന വംശഹത്യ തന്റെ 'വംശഹത്യയുടെ 10 ഘട്ടങ്ങളി'ലെ മാതൃക പിന്‍പറ്റിയുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."