ഉത്സവാഘോഷ പരിപാടിയിലും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കാന്‍ ശ്രമിക്കണം: വി.വി രമേശന്‍
കാഞ്ഞങ്ങാട്: ഉത്സവാഘോഷ പരിപാടിയിലും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കാന്‍ ശ്രമിക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍. കിഴക്കുംകര ശ്രീ പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനം കളിയാട്ട മഹോത്സവത്തോടനുബന്ധിച്ചു കോട്ടച്ചേരി പട്ടറെ കന്നിരാശി ശ്രീ വായനാട്ടു കുലവന്‍ ദേവസ്ഥാനത്തു നിന്നുള്ള തിരുമുല്‍ കാഴ്ച ഫണ്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചടങ്ങില്‍ തുഷാര എയര്‍കണ്ടീഷനിങ് മാനേജിങ് പാര്‍ട്ണര്‍ ശ്രീ അരമങ്ങാനം ഗണേശനില്‍ നിന്ന് കിഴക്കുംകര ശ്രീ പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനം ഭാരവാഹി രാമകൃഷ്ണന്‍ കാരണവര്‍ ആദ്യഫണ്ട് സ്വീകരിച്ചു. ജോയിന്റ് സെക്രട്ടറിപി.വി ബൈജു അധ്യക്ഷനായി,
നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഗംഗാ രാധാകൃഷ്ണന്‍, അജാനൂര്‍ പഞ്ചായത്തു സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.വി രാഘവന്‍, കെ.പി ബാലന്‍, ഷംസുദ്ദീന്‍ പാലക്കി, റസാഖ് ശങ്കരാചാര്യ, സതീശന്‍ പടിക്കാല്‍, വണു കണ്ണോത്തു, ദിവാകരന്‍ നായര്‍ പടിഞ്ഞാറേകര, ഗംഗാധരന്‍ ചാലിങ്കാല്‍, ശബരി ദാമു, എ. കൃഷ്ണന്‍ പുല്ലൂര്‍, വിജയഭാനു സംസാരിച്ചു, സെക്രട്ടറി ഉമേഷ് താനത്ത് സ്വാഗതവും കുമാരന്‍ ഐശ്വര്യ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."