ഓണാഘോഷം; സ്വാഗതസംഘം രൂപീകരിച്ചു
ആറ്റിങ്ങല്‍: നഗരസഭയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ നടത്തുന്ന ഓണാഘോഷ പരിപാടികള്‍ക്ക് സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം ചെയര്മാന് അഡ്വ.ബി.സത്യന് എം.എല്‍.എ, ജനറല്‍ കണ്‍വീനര്‍ നഗരസഭാ ചെയര്മാന് എം.പ്രദീപ്, നാടകോത്സവം ചെയര്മാന് ആര്.രാമന്‍കുട്ടി, കണ്‍വീനര്‍: അനില്‍ ആറ്റിങ്ങല്‍, ട്രോഫി ചെയര്മാന്: ആര്.എസ് പ്രശാന്ത്, കണ്‍വീനര്‍: എം.എസ് സതീഷ്, സ്റ്റേജ് ആന്റ് ഡെക്കറേഷന് ചെയര്മാന്: എം.കെ.സുരേഷ്, കണ്‍വീനര്‍: എസ്.സജു, പബ്ലിസിറ്റി ചെയര്മാന്: താഹിര്‍, കണ്‍വീനര്‍: കെ.ശശിധരന് നായര്‍, കലാപരിപാടികള്‍ ചെയര്മാന്: ഇമാമുദ്ദീന്‍, കണ്‍വീനര്‍: സി.ദേവരാജന്‍, കായിക മത്സരങ്ങള്‍ ചെയര്മാന്.സി.പ്രദീപ്, കണ്‍വീനര്‍.വി.ഷാജി തുടങ്ങിയവരെ തിരഞ്ഞെടുത്തു. ഇവരെക്കൂടാതെ ഡോ.എ.സമ്പത്ത് എം.പി, ആനത്തലവട്ടം ആനന്ദന്, കൃഷി വകുപ്പ് മുന്‍ ഡയറക്ടര്‍ ആര്. ഹേലി, മുന്‍ ചെയര്മാന്മാര്, മുന്‍ കൗണ്‍സിലര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഉപദേശക സമിതിയും 501 പേരുള്ള എക്സിക്യുട്ടീവ് കമ്മറ്റിയും രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."