ജനവാസ കേന്ദ്രത്തില്‍ മാലിന്യം തള്ളി: രണ്ടു പേര്‍ക്കെതിരേ കേസ്
ബദിയഡുക്ക: ജനവാസ കേന്ദ്രത്തില്‍ മാലിന്യം തള്ളിയ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ കേസെടുത്തു. നെല്ലിക്കട്ട ബിലാല്‍ നഗറിലെ കെ. സക്കറിയ (30), നെല്ലിക്കട്ടയിലെ ബി.എം അഷ്‌റഫ് (32) എന്നിവര്‍ക്കെതിരേയാണ് കേസ്. മാന്യ ശക്തിനഗറിലെ ജനവാസ കേന്ദ്രത്തിലുള്ള ചെങ്കല്‍ ക്വാറിയില്‍ ആശുപത്രി മാലിന്യം തള്ളിയ സംഭവത്തിലാണ് ബദിയഡുക്ക പൊലിസ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള ഉപയോഗ ശൂന്യമായ ചെങ്കല്‍ ക്വാറിയില്‍ മാലിന്യം കൊണ്ടിട്ടത്. ഇതേ തുടര്‍ന്ന് അസഹ്യമായ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ രോഗ ഭീതിയിലായ നാട്ടുകാര്‍ പൊലിസ്, ആരോഗ്യ വകുപ്പ്, റവന്യൂ വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
മാലിന്യ സംസ്‌കരണ പ്ലാന്റ് ഉണ്ടെന്ന് പറഞ്ഞു ഭീമമായ തുക വാങ്ങി ആശുപത്രികളില്‍ നിന്ന് മാലിന്യം ശേഖരിക്കുകയും തുടര്‍ന്ന് ഇത് പൊതുസ്ഥലങ്ങളില്‍ തള്ളുകയും ചെയ്യുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്നും ചെങ്കല്‍ പണയില്‍ തള്ളിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കിയതായും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."