കാട്ടാക്കട കോടതി സമുച്ചയം അഞ്ചു നിലയാവുന്നു
കാട്ടാക്കട: കാട്ടാക്കടയിലെ നിര്‍ദിഷ്ട കോടതി സമുച്ചയം യാതാര്‍ഥ്യത്തിലേക്ക്. രണ്ടുനില മന്ദിരം മാറ്റി അഞ്ചുനിലകളുള്ള വലിയ മന്ദിരത്തിന്റെ രൂപരേഖ തയാറായതായി ഐ.ബി സതീഷ് എം.എല്‍.എ അറിയിച്ചു. താലൂക്ക് ആസ്ഥാനം എന്ന നിലയില്‍ മജിസ്ട്രേറ്റ് മുന്‍സിഫ് കോടതി, മറ്റ് സബ് കോടതികള്‍ എന്നിവ കൂടെ ഭാവിയില്‍ ഉള്‍ക്കൊള്ളിക്കേണ്ട സൗകര്യം ഇവിടെ ഉണ്ടാകും.
കാട്ടാക്കട അഞ്ചുതെങ്ങിന് മൂട്ടില് പഞ്ചായത്ത് വാങ്ങിനല്‍കിയ ഭൂമിയിലാണ് കെട്ടിടം പണിയുക. രണ്ടുഘട്ടമായിട്ടാണ് സമുച്ചയം നിര്‍മിക്കുന്നത്. താഴത്തെ നിലയില്‍ കവാടവും പാര്‍ക്കിങ് ഏരിയയും ഒന്നുമുതല്‍ അഞ്ചുവരെ നിലകളില്‍ വിവിധ കോടതികളും അതത് കോടതികളുടെ ഓഫിസ് സംവിധാനവും പ്രവര്‍ത്തിക്കുന്ന തരത്തില്‍ ആകെ 42,750 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പുതിയ കോടതി സമുച്ചയം നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്.
ആദ്യഘട്ട നിര്‍മാണത്തിനായി 3.10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഒരുവര്‍ഷം കൊണ്ട് ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനത്തിന് തുറന്നു നല്‍കാനാവുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."