HOME
DETAILS
MAL
ആനയെ എഴുന്നള്ളിച്ചുള്ള ക്ഷേത്ര ആചാരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തില്ല: മന്ത്രി കെ. രാജു
backup
December 14 2019 | 19:12 PM
തൃശൂര്‍: ആനയെ എഴുന്നള്ളിച്ചുള്ള ക്ഷേത്ര ആചാരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തില്ലെന്ന് വനം വന്യ ജീവി വകുപ്പ് മന്ത്രി കെ. രാജു. തൃശൂരില്‍ ആനയുടമ സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കാന്‍ ക്ഷേത്ര ഭാരവാഹികളാണ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്നും നിശ്ചയിച്ചിട്ടുള്ള തിയതിക്കുള്ളില്‍ അതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ രജിസ്ട്രേഷന് സഹായകമായ നിലപാട് എടുക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പൊലിസ് സൂപ്രണ്ട്, മൃഗ ഡോക്ടര്‍, ആന ഉടമ പ്രതിനികള്‍, പാപ്പാന്മാര്, ആന തൊഴിലാളികള്‍ എന്നിവര്‍ ഈ സമിതിയുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു. കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ആന ഉടമ അസോസിയേഷന് പ്രസിഡന്റ് അഡ്വ. ജി. കൃഷ്ണപ്രസാദ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."