എസ്.കെ.എസ്.എസ്.എഫ് ഇബാദ് ജില്ലാ തസ്കിയ ക്യാംപിന് സമാപനം
മൂവാറ്റുപുഴ: രണ്ട് ദിവസങ്ങളിലായി രണ്ടാര്‍ കര എച്ച്.എം ബി.എഡ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്നുവന്ന ഇബാദ് തസ്കിയ ക്യാംപിന് പരിസമാപ്തിയായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറോളം ഇബാദ് അംഗങ്ങളാണ് ക്യാംപില്‍ പങ്കെടുത്തത്. ഇന്നലെ വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ എം.എം അലിയാര് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എച്ച് മുഹമ്മദ് മൗലവി സമാപന സന്ദേശം നല്കി. ഷെരീഫ് പൊന്നാനി, പി.എസ് സൈനുദ്ദീന്‍, മൈതീന്‍ ഈട്ടിപ്പാറ, മുഹമ്മദ് റാഫി എന്നിവര്‍ സംബന്ധിച്ചു. ശനിയാഴ്ചയും ഇന്നലെയുമായി വിവിധ സെക്ഷനുകളില്‍ ക്ലാസുകള്‍ നടന്നു.
പ്രബോധകന്റെ മനശാസ്ത്ര വിഷയത്തില്‍ ഷാജിഹ് ഷമീര്‍ അസ്ഹരിയും ഖുര്‍ആന്‍ ആസ്വാദന പഠനം എന്ന വിഷയത്തില്‍ സ്വാലിഹ് അന്‍വരിയും പ്രബോധനത്തിന്റെ രീതിശാസ്ത്രം എന്ന വിഷയത്തില്‍ റഫീഖ് ചെന്നെയും ആത്മസംസ്കരണം എന്ന വിഷയത്തില്‍ അഷ്റഫ് അഷ്റഫിയും സമസ്ത ചരിത്ര സമസ്ത ചരിത്രം പാരമ്പര്യം എന്ന വിഷയത്തില്‍ കെ.ഇ മുഹമ്മദ് മുസലിയാരും പ്രാരംഭ പ്രാര്‍ഥന എന്ന വിഷയത്തില്‍ ഷിഹാബുദ്ദീന് അമാനിയും ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."