ആര് അടയ്ക്കും നടപ്പാതയിലെ ഈ അപകടക്കുഴികള്‍?
ആറ്റിങ്ങല്‍: ഓടയിലെ സ്ലാബുകള്‍ പൊട്ടി ഫുട്ട്പാത്തിലൂടെ നടക്കുന്ന യാത്രക്കാര്‍ കുഴികളില്‍ വീഴുന്നത് നിത്യസംഭവമായി മാറിയിട്ടും തിരിഞ്ഞു നോക്കാതെ അതികൃതര്‍. നിര്‍മാണത്തിലുള്ള അപാകതകളും കാലപ്പഴക്കവുമാണ് ഇവ തകരാന്‍ കാരണം. എന്നാല്‍ പഴയ സ്ലാബുകള്‍ മാറ്റാന്‍ അധികൃതര്‍ തയാറാവുന്നില്ല. നഗരസഭയും പി.ഡബ്ല്യൂ.ഡി വകുപ്പും തമ്മിലുള്ള തര്‍ക്കമാണ് ജനങ്ങളുടെ 'നടുവൊടിയാന്‍' കാരണമായിത്തീരുന്നത്.
നഗരസഭ പറയുന്നത് ദേശീയപാതയിലെ ഓടകളും ഇതിനോടനുബന്ധിച്ചുള്ള സ്ലാബുകളും പി.ഡബ്ല്യു.ഡി യുടേതാണെന്നും ഇവയുടെ അറ്റകുറ്റപണികള്‍ അവര്‍ തന്നെ ചെയ്യണമെന്നുമാണ്.
എന്നാല്‍ പി.ഡബ്ല്യൂ.ഡി അധികൃതര്‍ പറയുന്നത് ഇത് നഗരസഭ തന്നെ സംരക്ഷിക്കണമെന്നാണ്. എന്തായാലും അധികൃതര്‍ തമ്മിലുള്ള ഈ പടലപ്പിണക്കത്തിന് ബലിയാടാവുന്നത് കാല്‍നടയാത്രക്കാരാണ്. ഫൂട്ട്പാത്തിലെ സ്ലാബുകള്‍ എത്രയും വേഗം മാറ്റി പുതിയ സ്ലാബുകള്‍ ഇടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."