കുഴല്‍കിണര്‍ നിര്‍മാണം; നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍വേക്കെത്തിയ ഉദ്യോഗസ്ഥര്‍ മടങ്ങി
കിളിമാനൂര്‍: സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ കുഴല്‍കിണര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട സര്‍വേക്കെത്തിയ ഭൂഗര്‍ഭ ജലവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍വേ നടത്താതെ മടങ്ങി.
നഗരൂര്‍ പഞ്ചായത്തിലെ ദര്‍ശനാവട്ടം ഗുരുദേവ് യു.പി.എസിന് സമീപമുള്ള സ്വകാര്യവ്യക്തി ജലദൗര്‍ലഭ്യം മൂലം കുഴല്‍കിണര്‍ നിര്‍മാണത്തിനായി പഞ്ചായത്തില്‍ നിന്നും പെര്‍മിറ്റ് വാങ്ങിയിരുന്നു.
തുടര്‍ന്ന് മറ്റ് അനുമതികള്‍ നേടി കുഴല്‍കിണര്‍ സ്ഥാപിക്കാനുള്ള സര്‍വെ നടപടികള്‍ക്ക് ശ്രമിക്കുമ്പോഴാണ് പ്രദേശവാസികളായ നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് നല്കിയ പെര്‍മിറ്റ് റദ്ദുചെയ്തിരുന്നു. തുടര്‍ന്ന് സര്‍വേ നടപടികള്‍ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ എതിര്‍പ്പുമായി പ്രദേശവാസികള്‍ രംഗത്തുവരുകയും സര്‍വേ നടപടികള്‍ നടത്താതെ ഉദ്യോഗസ്ഥര്‍ മടങ്ങുകയുമായിരുന്നു. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശത്ത് കുഴല്‍കിണര്‍ സ്ഥാപിച്ചാല്‍ പ്രദേശത്തെ കിണറുകള്‍ വറ്റിവരളുമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."