HOME
DETAILS
MAL
അര്‍ജന്റീനന്‍ താരം ലാവെസി ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു
backup
December 14 2019 | 19:12 PM
ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനന്‍ താരം ലാവെസ്സി ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 34കാരനായ താരം കഴിഞ്ഞ ദിവസമാണ് താന്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.
അര്‍ജന്റീന ദേശീയ ടീമിന് വേണ്ട@ി 51 മത്സരങ്ങള്‍ കളിച്ച താരമാണ് ലാവെസ്സി. 2014ലെ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയുടെ ആദ്യ ഇലവനില്‍ ലാവെസ്സി ഉ@ണ്ടായിരുന്നു.
നാപോളിയില്‍ അഞ്ചു വര്‍ഷം കളിച്ച താരം പി.എസ്.ജിക്ക് വേണ്ട@ിയും കളിച്ചു. പിന്നീട് ചൈനയിലേക്ക് ലാവെസി കൂടുമാറി. ഹീബി ഫോര്‍ച്യൂണിനു വേ@ണ്ടി ലോകറെക്കോര്‍ഡ് വേതനത്തിലായിരുന്നു ലാവെസ്സി ചൈനയില്‍ എത്തിയത്. മാനേജ്‌മെന്റുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് ലാവെസി ഏറെ കാലം ദേശീയ ടീമിന് പുറത്തായിരുന്നു. പലപ്പോഴും അര്‍ഹതയുണ്ടായിരുന്നിട്ടും ടീമിലിടം കിട്ടിയില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."