അടിസ്ഥാന ശാസ്ത്രത്തിന് സര്‍ക്കാരിന്റെ അവഗണന; ഗവേഷണത്തിനും പ്രോത്സാഹനമില്ല
തിരുവനന്തപുരം: അവഗണനയുടെ അടിത്തട്ടിലായി ഇന്നും ശാസ്ത്രഗവേഷണ രംഗം. അടിസ്ഥാന മേഖലയ്ക്ക് കേന്ദ്ര സര്‍ക്കാരും പ്രധാന്യം നല്‍കുന്നില്ലെന്ന് ഗവേഷകര്‍. സാങ്കേതിക രംഗത്ത്് നേട്ടങ്ങള്‍ കൈവരിക്കുമ്പോഴാണ് അടിസ്ഥാന ശാസ്ത്രമേഖലയ്ക്ക് ഈ ദുര്‍ഗതി. ടെക്‌നോളജിയുടെ വികസനത്തിനായി കോടികള്‍ ചെലവഴിക്കുമ്പോഴാണ് അടിസ്ഥാന ശാസ്ത്രത്തോട് സര്‍ക്കാരും മുഖം തിരിക്കുന്നത്. ആധുനിക യുഗത്തിന് അടിസ്ഥാന ശാസ്ത്രത്തിന് പ്രാധാന്യമില്ലെന്ന നിലപാടിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍. രാജ്യത്ത് വിവിധ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും കോളജുകളില്‍ നിന്നും പ്രതിവര്‍ഷം 25,000 പ്രബന്ധങ്ങള്‍ പുറത്തിറങ്ങുന്നുണ്ട്. ഇവയില്‍ ശാസ്ത്ര ഗവേഷണങ്ങള്‍ കേവലം 8000 മാത്രമാണ്.
ജനസംഖ്യയില്‍ ഇന്ത്യയേക്കാള്‍ പിന്നില്‍ നില്‍ക്കുന്ന അമേരിക്കയില്‍ പ്രതിവര്‍ഷം 50,000 ഗവേഷണങ്ങള്‍ നടക്കുന്നു. ഇവയില്‍ 30,000 പ്രബന്ധങ്ങളും അടിസ്ഥാന ശാസ്ത്ര മേഖലയില്‍ നിന്നാണ് ഉണ്ടാവുന്നതെന്നതാണ് ശ്രദ്ധേയം. ടെക്‌നോളജിയിലും അപ്ലൈഡ് സയന്‍സിലും കേരളവും രാജ്യവും പുരോഗതി കൈവരിക്കുമ്പോഴാണ് അടിസ്ഥാന മേഖലയെ അവഗണിക്കുന്നത്.
രാജ്യത്ത് നിലവില്‍ 800 ല്‍പ്പരം സര്‍വകലാശാലകളും 35000ത്തില്‍പരം കോളജുകളുമുണ്ട്. എന്നാല്‍ ഇവിടെയൊന്നും തന്നെ ഗവേഷണത്തിന് അനുകൂലമായ ഭൗതിക സാഹചര്യമില്ലെന്നതും രാജ്യത്തിന് തിരിച്ചടിയാകുന്നു. ഇവിടെയെല്ലാം തന്നെ മികച്ച ഗവേഷണങ്ങള്‍ നടന്നാല്‍ മറ്റു രാജ്യത്തെക്കാള്‍ മുന്‍പില്‍ ഇന്ത്യയ്ക്ക് എത്താന്‍ കഴിയും. എന്നാല്‍ ഇതിന് വേണ്ട സഹായങ്ങള്‍ ഒന്നും തന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ലെന്നതാണ് വാസ്തവം.
മറ്റു മേഖലകളില്‍ ആവശ്യത്തിന് ഫണ്ട് അനുവദിക്കുമ്പോള്‍ അടിസ്ഥാന ശാസ്ത്രത്തിന് നല്‍കിയ തുകയും വെട്ടിക്കുറയ്ക്കുകയാണ് സര്‍ക്കാര്‍. ഒരുവശത്ത് കോളജ് അധ്യാപകര്‍ക്ക് ഗവേഷണം നിര്‍ബന്ധമാക്കുമ്പോള്‍ മറുവശത്ത് അടിസ്ഥാന ശാസ്ത്ര മേഖലയിലെ ഗവേഷണത്തെ തഴയുകയാണ്. നിലവില്‍ ഗവേഷണ രംഗത്തെത്തുന്നവരുടെ ലക്ഷ്യം പേറ്റന്റ് മാത്രമായി ചുരുങ്ങുന്നതും രാജ്യത്തിന് തിരിച്ചടിയാണ്. അതിനാല്‍ തന്നെ എല്ലാവരും അപ്ലൈഡ് ശാസ്ത്രത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥിതിയാണ് കേരളത്തിലും നിലവിലുള്ളത്.
റിസേര്‍ച്ച് പേപ്പറിന്റെ എണ്ണം വര്‍ധിപ്പിക്കുവാന്‍ മാത്രം അടിസ്ഥാന ശാസ്ത്ര മേഖലകളായ ബയോളജി, കെമിസ്ട്രി, ഫിസിക്‌സ് തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവണതയും കൂടുന്നുണ്ട്. എന്നാല്‍ ഇവയില്‍ കാതലായ മാറ്റം വരുത്തി ശാസ്ത്ര മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ഒന്നുംതന്നെയില്ല. യൂനിവേഴ്‌സിറ്റിയിലും മറ്റും അന്താരാഷ്ട്ര ശാസ്ത്ര സെമിനാര്‍ നടത്തി ലക്ഷങ്ങള്‍ ദൂര്‍ത്തടിക്കുന്ന നാട്ടിലാണ് ഗവേഷണത്തിന് അര്‍ഹമായ പരിഗണന ലഭിക്കാതെ പോകുന്നത്.
കഴിഞ്ഞ അറുപത് വര്‍ഷത്തിനിടയില്‍ അടിസ്ഥാ ശാസ്ത്ര രംഗത്ത് ഇന്ത്യയില്‍ ലോക നിലവാരത്തിലുള്ള ഗവേഷണങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിട്ടില്ല. ശാസ്ത്ര പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളുടെയും എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പഠന ശേഷം ഉയര്‍ന്ന ജോലി സ്വന്തമാക്കാനായി തൊഴില്‍ അധിഷ്ഠിത കോഴ്‌സുകളിലേക്ക് പുതുതലമുറയും നീങ്ങുമ്പോള്‍ ഭാവിയില്‍ അടിസ്ഥാന ശാസ്ത്രം വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് അധ്യാപകരും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."