HOME
DETAILS
MAL
മഞ്ഞുവീഴ്ച: തേയിലച്ചെടികള്‍ കരിഞ്ഞുണങ്ങുന്നു
backup
December 11 2018 | 04:12 AM
ഊട്ടി: മഞ്ഞു വീഴ്ച കനത്തതോടെ തേയിലച്ചെടികള്‍ കരിഞ്ഞുണങ്ങുന്നു. നീലഗിരി ജില്ലയിലെ കുന്താപ്രദേശത്ത് മാത്രം ഏക്കര്‍ കണക്കിന് തേയിലച്ചെടികളാണ് കരിഞ്ഞത്. കുന്തയിലും സമീപ പ്രദേശങ്ങളായ തായ്ശോല, കോരകുന്താ, അപ്പര്‍ ഭവാനി, അവലാഞ്ചി, എമറാള്‍ഡ് എന്നിവിടങ്ങളില്‍ ആഴ്ചകളായി മഞ്ഞ് വീഴ്ച ശക്തമാണ്. തേയിലത്തോട്ടങ്ങളില്‍ ഉല്‍പ്പാദനം കുറഞ്ഞതോടെ ചായപ്പൊടി വ്യവസായം പ്രതിസന്ധിയിലാരിക്കുകയാണ്. മഞ്ഞ് വീഴ്ചയില്‍ നിന്ന് ചെടികളെ സംരക്ഷിക്കാന്‍ കര്‍ഷകര്‍ ചെടികള്‍ക്ക് മുകളില്‍ പുല്ല്, വൈക്കോല്‍ തുടങ്ങിയ ഇടുന്നുണ്ടെങ്കിലും കുറഞ്ഞ ചെടികള്‍ മാത്രമാണ് സംരക്ഷിക്കാന്‍ കഴിയുന്നുള്ളു. ഇതിനു പുറമെ മുത്തോര, നഞ്ചനാട്, ഇത്തലാര്‍, പോര്‍ത്തി, പാലാട, കല്ലക്കോര തുടങ്ങിയ പ്രദേശങ്ങളില്‍ മഞ്ഞ് വീഴ്ച പച്ചക്കറി കൃഷിക്കും ഭീഷണിയായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."