അപകടക്കെണിയൊരുക്കി റോഡരികിലെ മെറ്റല്‍ക്കൂന
മേപ്പാടി: റോഡ് ടാറിങിനായി റോഡരികില്‍ ഇറക്കിയ മെറ്റലും മണലും നീക്കം ചെയ്യാത്തത് വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതിന് കാരണമാകുന്നു.
കല്‍പ്പറ്റ മേപ്പാടി റോഡില്‍ ചുങ്കത്തറ വളവിലാണ് ലോഡ് കണക്കിന് മെറ്റലും മണലും കൂട്ടിയിട്ടിരിക്കുന്നത്. അമിത വേഗതയില്‍ എത്തിയ ഇരുചക്ര വാഹനവുമായി കൂട്ടിയിടി ഒഴിവാക്കാനായി കെ.എസ്.ആര്.ടി ബസ് ഡ്രൈവര്‍ക്ക് മെറ്റല്‍ കൂനയിലേക്ക് ഇടിച്ചു കയറേണ്ടി വന്നു.
കഴിഞ്ഞ ദിവസം രാവിലെ ഏഴോടെയായിരുന്നു അപകടം. റോഡരികില്‍ മെറ്റല്‍ നിക്ഷേപിച്ച് ചുങ്കത്തറ റോഡ് പണി ആരംഭിക്കാതിരിക്കുന്ന കരാറുകാരനെതിരേ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൊലിസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
റോഡ് പണി ആരംഭിക്കാന്‍ തയാറാവാത്ത കരാറുകാരന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് കരാറുകാരന്റെ പൊഴുതനയിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."