ആറ് യുവതികള്‍ക്ക് മംഗല്യമൊരുക്കി കൊയിലേരി ഉദയ വായനശാല
മാനന്തവാടി: കൊയിലേരി ഉദയ വായനശാലയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ജില്ലയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ഫെസ്റ്റായ 16-ാമത് ഉദയ ഫുട്‌ബോളിന്റെ ഭാഗമായി നിര്‍ധനരായ ആറ് യുവതികള്‍ സുമംഗലികളാകുന്നു. വ്യത്യസ്ത മതങ്ങളില്‍പ്പെട്ട ആറ് പെണ്‍കുട്ടികളുടെ വിവാഹമാണ് നടക്കുക. അറയ്ക്കല്‍ ത്രേസ്യാമ്മ ഉലഹന്നാന്റെ സ്മരണാര്‍ഥം മക്കളായ അരുണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ജോയി അറയ്ക്കല്‍, ജോണി അറയ്ക്കല്‍ എന്നിവരുടെ സഹകരണത്തോടെയാണ് സമൂഹ വിവാഹം നടത്തുന്നത്. കൂടാതെ ജില്ലാ ആശുപത്രി ഡയാലിസിസ് യൂനിറ്റിന് ഒരു ഡയാലിസിസ് മെഷീനും സൗജന്യമായി നല്‍കും. 2019 ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന 16-ാമത് ഉദയ ഫുട്‌ബോളിന്റെ സമാപനത്തോടനുബന്ധിച്ചാണ് സമൂഹ വിവാഹം നടക്കുക. ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധേയമായ ഉദയ ഫുട്‌ബോള്‍ ഇതിനകം തന്നെകിടപ്പ് രോഗികള്‍ക്ക് മരുന്നും നിത്യരോഗികള്‍ക്ക് സ്ഥിരവരുമാനമായി കറവ പശവും, നിരവധി കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റുകളും, വീല്‍ ചെയറും, റോട്ടറി ക്ലബിന്റെ സഹായത്തോടെ ശ്രവണ സഹായികളും, മറ്റ് നിരവധി സാമ്പത്തിക സഹായവും ചെയ്തിട്ടുണ്ട്. പരിപാടിയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചതായി സ്വാഗതസംഘം ചെയര്‍മാന്‍ പി. ഷംസുദ്ദീന്‍, കോഡിനേറ്റര്‍ ജോണി അറക്കല്‍, ജനറല്‍ കണ്‍വീനര്‍ കമ്മനമോഹനന്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ എ.എം നിഷാന്ത്, ഷാജി തോമസ്, ഫാ.ജോമോന്‍, ഡോ.ഗോകുല്‍ ദേവ്, ബഷീര്‍ ഗള്‍ഫ് കോര്‍ണര്‍, കുഞ്ഞാപ്പ വിന്‍സ്‌പോട്ട്, റഷീദ്, വെങ്കിട സുബ്രഹ്മണ്യന്‍, വിനോദ് വളളിയൂര്‍ക്കാവ്, ഷിബു തോപ്പില്‍, ജയേഷ്, കുഞ്ഞമ്മദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."