ബ്രേക്കില്ലാതെ ലിവര്‍പൂള്‍
ലണ്ടന്‍: ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ മുഹമ്മദ് സലാഹിന്റെ ഇരട്ട ഗോളില്‍ വാറ്റ്ഫോഡിനെ തകര്‍ത്താണ് റഡ്സ് ജൈത്രയാത്ര തുടരുന്നത്. ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ എതിരില്ലാത്ത 2 ഗോളുകള്‍ക്കാണ് ക്ലോപ്പിന്റെ സംഘം ജയം സ്വന്തമാക്കിയത്.
കളിയുടെ തുടക്കത്തില്‍ താളം കണ്ടെ@ത്താന് വിഷമിച്ചെങ്കിലും കൗണ്ട@ര്‍ അറ്റാക്കിങ്ങില്‍ പുലര്‍ത്തിയ കൃത്യതയാണ് ലിവര്‍പൂളിന് ആദ്യ ലീഡ് സമ്മാനിച്ചത്. കളിയുടെ 38 ാം മിനുട്ടില്‍ മാനെയുടെ പാസില്‍ നിന്നാണ് സലാഹ് വല കുലുക്കിയത്. പിന്നീട് രണ്ട@ാം പകുതിയുടെ തുടക്കത്തില്‍ മാനെ ഗോള്‍ നേടിയെങ്കിലും വാര് ഗോള്‍ അനുവദിച്ചില്ല.
വാറ്റ്ഫോഡ് ഇടക്കിടെ ഏതാനും അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതൊന്നും ലിവര്‍പൂള്‍ പ്രതിരോധം തകര്‍ക്കാന്‍ പ്രാപ്തമായിരുന്നില്ല. കളിയുടെ അവസാന മിനുട്ടില്‍ സലാഹ് വീ@ണ്ടും ഗോള്‍ നേടി ജയം ഉറപ്പാക്കി.
ഈ സീസണിലെ പത്താമത്തെ തോല്‍വി വഴങ്ങിയ വാറ്റ്ഫോഡ് പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്താണുള്ളത്. ഇന്ന് രാത്രി നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എവര്‍ട്ടണെ നേരിടും.
ടൂര്ണമെന്റിലേക്ക് തിരിച്ച് വരാനൊരുങ്ങുന്ന യുനൈറ്റഡ് ജയം മാത്രം ലക്ഷ്യമിട്ടാണ് ഇന്ന് ഇറങ്ങുന്നത്. രാത്രി 7.30നാണ് മത്സരം. മറ്റൊരു മത്സരത്തില്‍ മൗറീഞ്ഞോയുടെ ടോട്ടനം വോള്‍വ്സിനെ നേരിടും.
രാത്രി പത്തിന് നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്സനലുമായി കൊമ്പുകോര്‍ക്കും. കിരീടപ്പോരാട്ടത്തില്‍ ലിവര്‍പൂളുമായി 17 പോയിന്റിന്റെ വിത്യാസമാണ് സിറ്റിക്ക് ഇപ്പോഴുള്ളത്. അതിനാല്‍ കിരീടപ്പോരാട്ടത്തില്‍ സിറ്റിക്ക് ഇനിയൊരു തിരിച്ച് വരവ് കഠിനമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."