കോട്ടനാട് എസ്റ്റേറ്റില്‍ യുവ ജനതാദള്‍ പ്രവര്‍ത്തകര്‍ റോഡുകള്‍ നിര്‍മിച്ചു
മേപ്പാടി: കോട്ടനാട് എസ്റ്റേറ്റ് പ്രദേശവാസിയുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നതില്‍ പ്രതിഷേധിച്ച് യുവ ജനതാദള്‍ പ്രവര്‍ത്തകര്‍ പ്രദേശവാസികളുടെ സഹകരണത്തോടെ അടച്ച് കെട്ടിയ മതിലും വേലിയും പൊളിച്ചുനീക്കി മൂന്ന് റോഡുകള്‍ പുനര്‍നിര്‍മിച്ചു.ശനിയാഴ്ച്ച രാത്രിയിലാണ് ജെ.സി.ബി ഉപയോഗിച്ച് പ്രവര്‍ത്തകര്‍ റോഡ് വെട്ടിയത്. മുന്നൂറോളം കുടുംബങ്ങളാണ് സഞ്ചരിക്കാന്‍ വഴിയോ റോഡോ ഇല്ലാതെ പ്രയാസപെട്ടിരുന്നത്. പതിറ്റാണ്ടുകളായി നാട്ടുകാര്‍ ആശ്രയിച്ച് വരുന്ന വഴിയാണ് എസ്റ്റേറ്റ് തടസപെടുത്തിയിരുന്നത്. കോട്ടനാട് അങ്കണവാടി റോഡ്, പോസ്റ്റ് ഓഫിസ് ആനക്കാട്, ലീഫ് ഷെഡ് റോഡ് എന്നിവയാണ് നിര്‍മിച്ചത്. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കോട്ടനാട് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിനിടയിലാണ് പ്രദേശവാസികളുടെ സഹകരണത്തോടെ റോഡ് വെട്ടിയത്. എസ്റ്റേറ്റ് ഭൂമി അതിക്രമിച്ചു കയറി വേലിയും മതിലും പൊളിച്ചു നീക്കിയതിനെതിരേ കമ്പനി മേപ്പാടി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."