HOME
DETAILS

ഏകദിന പരീക്ഷണം

  
backup
December 14 2019 | 19:12 PM

%e0%b4%8f%e0%b4%95%e0%b4%a6%e0%b4%bf%e0%b4%a8-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%82

ചെന്നൈ: വിന്‍ഡീസിനെതിരേയുള്ള ടി20 പരമ്പര സ്വന്തമാക്കിയതിന് ശേഷം ഏകദിന പോരാട്ടങ്ങള്‍ക്കായി ഇന്ത്യ ഇന്ന് ഇറങ്ങുന്നു. വിന്‍ഡീസിനെതിരേയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ഉച്ചക്ക് 1.30 മുതലാണ് മത്സരം തുടങ്ങുന്നത്. ടി20 പരമ്പര സ്വന്തമാക്കിയ ഇന്ത്യ മികച്ച ആത്മവിശ്വാസത്തിലാണ്. കാരണം ബാറ്റ്‌സ്മാന്‍മാര്‍ എല്ലാവരും മികച്ച ഫോം കണ്ടെത്തിയ മത്സരങ്ങളായിരുന്നു ടി20 ടൂര്‍ണമെന്റ്.
അവസാന മത്സരത്തില്‍ പന്ത് പുറത്തായതൊഴിച്ചാല്‍ പ്രതീക്ഷിച്ചവരെല്ലാം ആവറേജ് പ്രകടനമാണ് നടത്തിയിട്ടുള്ളത്. ഇതാണ് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്.
ഏകദിനത്തിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ വരാനിരിക്കുന്ന പരമ്പരയില്‍ ഇരുടീമുകള്‍ക്കും തുല്യ സാധ്യതയാണ് കല്‍പ്പിക്കപ്പെടുന്നത്. 130 ഏകദിനങ്ങല്‍ ഇതുവരെ മുഖാമുഖം വന്നപ്പോള്‍ ഇന്ത്യയും വിന്‍ഡീസും 62 എണ്ണത്തില്‍ ജയം നേടി ഒപ്പത്തിനൊപ്പമാണ്. ര@ണ്ടു മത്സരങ്ങള്‍ സമനിലയിലായപ്പോള്‍ മൂന്നു കളികള്‍ ഉപേക്ഷിക്കപ്പെട്ടു.
ഏകദിനത്തില്‍ ഇന്ത്യയുടെ സ്ഥിരം ഓപ്പണര്‍മാരില്‍ ഒരാളായ ശിഖര്‍ ധവാന്‍ ഈ പരമ്പരയില്‍ ടീമിനൊപ്പം ഉണ്ടാകില്ല എന്നത് ഇന്ത്യക്ക് തിരിച്ചടിയായേക്കും. പരുക്കിനെ തുടര്‍ന്ന് അദ്ദേഹം ടീമില്‍നിന്നു പിന്മാറുകയായിരുന്നു. പകരക്കാരനായി മായങ്ക് അഗര്‍വാളാണ് ടീമിലെത്തിയത്. എന്നാല്‍ മായങ്കിന് അവസരം ലഭിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. കാരണം നേരത്തേ നടന്ന ടി20യില്‍ ഫോമിലായ രോഹിത് ശര്‍മ- ലോകേഷ് രാഹുല്‍ സഖ്യത്തെ തന്നെ ഏകദിനത്തിലും ശാസ്ത്രി പരീക്ഷിക്കാനാണ് സാധ്യത. ധവാനെക്കൂടാതെ മുന്‍നിര പേസര്‍ ഭുവനേശ്വര്‍ കുമാറും പരുക്കിനെ തുടര്‍ന്ന് ഏകദിന പരമ്പരയില്‍ കളിക്കുന്നില്ല. പകരക്കാരനായി ശര്‍ദുല്‍ താക്കൂറാണ് ടീമിലെത്തിയത്.
കീപ്പര്‍ ഋഷഭ് പന്തിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് ഈ പരമ്പര. ഈ പരമ്പരയിലും തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ പന്തിനെ ഒഴിവാക്കാന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരായേക്കും. വിക്കറ്റിന് പിന്നിലും പന്ത് അത്ര മികച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. റണ്‍സ് സ്വന്തമാക്കാന്‍ കഴിവുണ്ടെങ്കിലും നിര്‍ണായക ഘട്ടങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ പന്തിന് കഴിയുന്നില്ല. അനാവശ്യമായി വിക്കറ്റ് തുലക്കുകയാണ് പതിവ്. മികച്ച ബാറ്റിങ് നിര ഉള്ളതിനാല്‍ ബൗളിങ്ങില്‍ മികച്ചൊരു ടീമിനെ ഇറക്കുന്നതായിരിക്കും ഇന്ത്യക്ക് ഇന്ന് തലവേദനയാവുക.
മറുവശത്ത് ഏകദിന പരമ്പരയെങ്കിലും സ്വന്തമാക്കണമെന്ന ലക്ഷ്യവുമായിട്ടാണ് വിന്‍ഡീസ് വരുന്നത്. കാരണം കൈപ്പിടിയിലൊതുങ്ങിയ ടി20 പരമ്പര വഴുതിപ്പോയ സങ്കടത്തിലാണ് പൊള്ളാര്‍ഡും കൂട്ടരും. ഷിംറോണ്‍ ഹെറ്റ്‌മെയര്‍, പൊള്ളാര്‍ഡ്, പൂരന്‍, ലൂയിസ് എന്നിവരടങ്ങുന്ന ബാറ്റിങ് നിര മനസ്‌വച്ചാല്‍ ഏത് റണ്‍മലയും താണ്ടാന്‍ കെല്‍പുള്ള ടീമാണ് വിന്‍ഡീസിന്റെത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സത്യസന്ധനായ ഉദ്യോ​ഗസ്ഥനെ ചുമതലപ്പെടുത്തണം'- സജി ചെറിയാൻ്റെ മടപ്പള്ളി പ്രസംഗം, അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

Kerala
  •  16 days ago
No Image

മസ്‌കത്ത് നൈറ്റ് ഫെസ്‌റ്റിവൽ ഡിസംബർ 23 മുതൽ ജനുവരി 21 വരെ; പരിപാടികൾ ഏഴ് വേദികളിലായി നടക്കും

oman
  •  16 days ago
No Image

തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ടെംപോ വാൻ മറിഞ്ഞു; അപകടത്തിൽ എട്ട് കുട്ടികൾക്ക് പരുക്ക്

latest
  •  16 days ago
No Image

ശ്രുതിയുടെ സർക്കാർ ജോലിക്ക് ഉത്തരവായി; നിയമനം നടത്താൻ വയനാട് കളക്ടറെ ചുമതലപ്പെടുത്തി

Kerala
  •  16 days ago
No Image

ഓപ്പറേഷൻ ഡിസിസീവ് സ്റ്റോമിൽ പങ്കെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റു; 10 വർഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുഎഇ സൈനികൻ അന്തരിച്ചു

uae
  •  16 days ago
No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  16 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  16 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  16 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  16 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  16 days ago