ബി.ജെ.പി ക്യാംപില്‍ മ്ലാനത: വക്താക്കള്‍ സ്ഥലംവിട്ടു, കോര്‍ കമ്മിറ്റി യോഗം ഉടന്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ശക്തമായ മുന്നേറ്റത്തില്‍ ഞെട്ടി ബി.ജെ.പി. വലിയൊരു മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന ബി.ജെ.പി ക്യാംപിലിപ്പോള് വലിയ മ്ലാനതയാണ് കാണുന്നത്. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ ക്യാംപുകൡ നിന്ന് ബി.ജെ.പി വക്താക്കള്‍ മാറിനിനിന്നുവെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. ബി.ജെ.പി 15 വര്‍ഷക്കാലം ഭരിച്ച ഛത്തീസ്ഗഢ് നഷ്ടമായത് വലിയ ആഘാതമാണുണ്ടാക്കിയത്. രാജസ്ഥാനിലും സ്ഥിതി സമാനമാണ്. ഈ രണ്ടിടങ്ങളിലും ഏതാണ്ട് കോണ്‍ഗ്രസ് ഭരണമുറപ്പിച്ചു.
മധ്യപ്രദേശില്‍ കേവലഭൂരിപക്ഷത്തിലെത്തിയില്ലെങ്കിലും മറ്റുള്ളവരെ കൂട്ടി കോണ്‍ഗ്രസ് തന്നെ അധികാരത്തിലേറുമെന്നാണ് സൂചന.
പരിതാപകരമായ അവസ്ഥ തുടരുന്നതിനിടെ, തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാന്‍ ബി.ജെ.പി കോര്‍ കമ്മിറ്റി യോഗം വിളിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."