HOME
DETAILS

വാഹന പരിശോധനയ്ക്കിടെ വിമുക്തഭടന്‍ മരിച്ച സംഭവം; പൊലിസുകാര്‍ തന്നെ കുറ്റക്കാര്‍

  
backup
August 03 2017 | 20:08 PM

%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%ae

 

 

കാട്ടാക്കട: വാഹന പരിശോധനയ്ക്കായി പൊലിസ് പിന്തുടര്‍ന്ന സ്‌കൂട്ടര്‍ യാത്രികന്‍ റോഡരികിലെ വൈദ്യുത തൂണിലിടിച്ചു മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. ഇന്നലെ പുലര്‍ച്ചെ വരെ അണപൊട്ടിയ ഉപരോധ സമരത്തെ തുടര്‍ന്ന് സംഭവത്തില്‍ പൊലിസ് അന്വേഷണം നടത്താമെന്നേറ്റു. പൊലിസുകാര്‍ക്കെതിരേ നടപടി വരാനും സാധ്യതയേറി. അതിനിടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മ്യതദേഹം സംസ്‌ക്കരിച്ചു. അണപ്പാട് പൂവന്‍പറമ്പ് വിനായകത്തില്‍ വിമുക്തഭടന്‍ വിക്രമന്‍നായര്‍ (65) ആണു മരിച്ചത്. 

ബുധനാഴ്ച രാത്രി ചീനവിള-അണപ്പാട് റോഡില്‍ മഹാത്മ ഗ്രന്ഥശാലയ്ക്കു മുന്നിലായിരുന്നു അപകടം. മാറനല്ലൂര്‍ സ്റ്റേഷനിലെ എ.എസ്.ഐയും സംഘവും പരിശോധനയ്ക്കായി വിക്രമന്‍നായരുടെ സ്‌കൂട്ടറിനു കൈകാണിച്ചു. എന്നാല്‍ നിര്‍ത്താതെ പോയ സ്‌കൂട്ടറിനെ പൊലിസ് പിന്തുടരുന്നതിനിടെയാണ് അപകടം നടന്നതെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. തലയ്ക്കു ഗുരുതര പരുക്കേറ്റ വിക്രമന്‍നായരെ പൊലിസ് തന്നെ അവരുടെ വാഹനത്തിലാണു സമീപത്തെ കണ്ടല സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇതിനിടെ ആശുപത്രി പരിസരത്തു ബന്ധുക്കളും പൊലിസും തമ്മില്‍ വാക്കേറ്റമുണ്ടായി.
കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. അവര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിവരെ നാട്ടുകാര്‍ മൃതദേഹവുമായി റോഡിലിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്ന് ഡെപ്യൂട്ടി കലക്ടര്‍ ബൈജു സംഭവസ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചു. ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താമെന്നും റിപ്പോര്‍ട്ട് നല്‍കാമെന്നും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. എന്നാല്‍ പട്രോളിങ്ങിനിടെ സ്‌കൂട്ടറില്‍നിന്നു വീണുകിടന്നയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നാണ് പൊലിസ് ഭാഷ്യം. അതിനിടെ ഈ സംഭവത്തില്‍ പൊലിസുകാര്‍ക്കെതിരേ നടപടി വരുമെന്നാണ് വിവരം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago