ഫാസിസ്റ്റ് വിരുദ്ധ റാലി; പ്രചാരണ ജാഥ നാളെ മുതല്‍
തിരുവനന്തപുരം: 'ഫാസിസ്റ്റ് കൊലവിളി; മതേതര ഇന്ത്യ കാവലിരിക്കുക' എന്ന പ്രമേയത്തില്‍ കെ.എം.വൈ.എഫ് സംസ്ഥാന വ്യാപകമായി നടത്തിവന്ന കാംപയിന്റെ സമാപനവുമായി ബന്ധപ്പെട്ട് 10ന് തിരുവനന്തപുരത്തു നടത്തുന്ന ഫാസിസ്റ്റ് വിരുദ്ധ ബഹുജന റാലിയുടെയും സംഗമത്തിന്റെയും പ്രചാരണാര്‍ഥം നാളെ മുതല്‍ 8വരെ തിരുവനന്തപുരം ജില്ലയില്‍ പ്രചാരണ ജാഥ നടത്തും.
നാളെ പനവൂര്‍ വെള്ളാഞ്ചിറ എന്‍.എം ഉസ്താദ് നഗറില്‍ നിന്ന് ആരംഭിക്കുന്ന ജാഥ കല്ലമ്പലത്തു സമാപിക്കും. 6ന് വര്‍ക്കല മന്നാനിയയില്‍ നിന്നു തുടങ്ങി പൂന്തുറയിലും 7നു വിഴിഞ്ഞത്തു നിന്ന് തുടങ്ങി പനച്ചമൂട്ടിലും 8ന് പൂവച്ചലില്‍ നിന്ന് തുടങ്ങി പനവൂരിലും സമാപിക്കും. 10ന് നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുക്കും. തുടര്‍ന്ന് പുത്തരിക്കണ്ടത്ത് നടക്കുന്ന സംഗമം മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."