നാസറിന്റെ കരുതലില്‍ മൂന്ന് കുടുംബങ്ങള്‍ക്ക് കൂടൊരുക്കും
കൂളിവയല്‍: തനിക്കുള്ളതില്‍ നിന്ന് ഒരു വിഹിതം പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് നല്‍കി കൂളിവയല്‍ സ്വദേശി കേളോത്ത് നാസര്‍.
കൂളിവയല്‍ ഇമാം ഗസ്സാലി അക്കാദമിയുടെ മുന്‍ വശത്തുള്ള തന്റെ 78 സെന്റ് റബര്‍ തോട്ടത്തില്‍ നിന്ന് ഒന്‍പത് സെന്റ് സ്ഥലം വീടില്ലാത്തവര്‍ക്ക് കൂര നിര്‍മിക്കാനായി നല്‍കിയാണ് നാസിറിന്റെ നല്ലമാതൃക. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി മൂന്ന് സെന്റ് വീതം ജലപ്രളയത്തില്‍ ഭൂമിയും വീടും നഷ്ടപ്പെട്ട മൂന്ന് കുടുംബങ്ങള്‍ക്കായാണ് നാസര്‍ മാറ്റിവച്ചത്. സമസ്തയുടേയും പോഷക ഘടകങ്ങളുടേയും സജീവ പ്രവര്‍ത്തകനായ നാസര്‍ കൂളിവയല്‍ മഹല്ല് ജമാഅത്ത് കമ്മിറ്റി അംഗം കൂടിയാണ്. മൂന്ന് കുടുംബങ്ങള്‍ക്ക് മൂന്ന് സെന്റ് വീതം നല്‍കാനാണ് നാസര്‍ ഉദ്ദേശിച്ചത്. എന്നാല്‍ 9 സെന്റില്‍ 9 ഫ്‌ളാറ്റുകള്‍ നിര്‍മിച്ച് ഒന്‍പത് കുടുംബങ്ങള്‍ക്ക് താമസ സൗകര്യമൊരുക്കാന്‍ തയാറായി ചില സംഘടനകള്‍ തന്നെ സമീപിച്ചിട്ടുണ്ടെന്നും നാസര്‍ പറഞ്ഞു. കൂളിവയലിലെ പരേതനായ കേളോത്ത് മമ്മൂട്ടി ഹാജിയുടേയും കെ.സി ഖദീജ ഹജ്ജുമ്മയുടേയും മകനായ നാസര്‍ ഈ വര്‍ഷത്തെ ഹജ്ജ് ട്രെയിനര്‍ കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."