HOME
DETAILS

കോളറ: ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

  
backup
August 04 2017 | 00:08 AM

%e0%b4%95%e0%b5%8b%e0%b4%b3%e0%b4%b1-%e0%b4%9c%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%be-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%87%e0%b4%b6%e0%b4%b5%e0%b5%81


തിരുവനന്തപുരം: സംസ്ഥാനത്ത് കോളറ പടരാന്‍ സാധ്യതയെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ടയിലെയും മലപ്പുറത്തെയും മരണം കോളറ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.
കോളറ പടരാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധം ശക്തമാക്കണമെന്നും മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോളറ ലക്ഷണങ്ങളോടെ പലരും ചികിത്സ തേടിയെത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ മെഡിക്കല്‍ ഓഫിസര്‍മാരോടും ജാഗ്രതപാലിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുമാണ് നിര്‍ദേശം. വയറിളക്ക രോഗവുമായെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കണം. പത്ത് ദിവസം മുന്‍പാണ് പശ്ചിമ ബംഗാളില്‍ നിന്നു കോഴിക്കോട്ടെത്തിയ അന്യ സംസ്ഥാന തൊഴിലാളികളില്‍ കോളറയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്.
ജില്ലയില്‍ ഇതിനോടകം ആറുപേര്‍ രോഗം പിടിപെട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കോളറ പടര്‍ന്നു പിടിക്കുമെന്ന നിര്‍ദേശത്തെത്തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന ഇടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
വൃത്തിഹീനമായ ചുറ്റുപാടുകളില്‍നിന്നു ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് കോളറയുടെ രോഗാണുക്കള്‍ ശരീരത്തില്‍ കടക്കുന്നത്. തുടര്‍ന്ന് ഈ രോഗാണുക്കള്‍ ഉല്‍പാദിപ്പിക്കുന്ന കോളറ ടോക്‌സിന്‍ എന്ന വിഷവസ്തുവാണ് വയറിളക്കത്തിന് കാരണമാകുന്നത്.
മനുഷ്യരുടെ മലവിസര്‍ജനം വഴി പുറത്താകുന്ന ഈ രോഗാണുക്കള്‍ കുടിവെള്ളത്തില്‍ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യുന്നു. ഇത്തരം ബാക്ടീരിയകള്‍ക്ക് വെള്ളത്തില്‍ വളരെയധികം നേരം ജീവിക്കാന്‍ കഴിവുള്ളതിനാല്‍ രോഗം പകരാനുള്ള സാധ്യത വര്‍ധിക്കുന്നു.
ഈച്ചയും ഈ രോഗം പരത്തുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നുണ്ട്. ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകള്‍ക്കകം തീര്‍ത്തും അവശനാക്കുന്നതിനും അയാളുടെ മരണത്തിനും വരെ കോളറ കാരണമാകുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  19 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  19 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  19 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  19 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  19 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  19 days ago