'രാജ്യസ്‌നേഹമെന്നാല്‍ അതിദേശീയതയല്ല, ദൈവത്തേക്കാള്‍ വലുതാണ് രാജ്യം എന്ന് പറയുന്ന ദേശീയതയെ അംഗീകരിക്കുന്നില്ല'- മഹുവ മൊയ്ത്ര
ന്യൂഡല്‍ഹി: ആര്‍.എസ്.എസിന്റെ അതിദേശീയതയെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന അതിദേശീയത എന്ന ആശയത്തെ താന്‍ തള്ളിക്കളയുന്നുവെന്ന് ചണ്ഡീഗഡില്‍ നടക്കുന്ന മിലിറ്ററി ലിറ്റററി ഫെസ്റ്റിവലില്‍ അവര്‍ തുറന്നടിച്ചു.
ദേശീയതയുടെ പേരു പറഞ്ഞ് രാജ്യത്ത് വെറുപ്പും വംശീയതയും പരത്തുന്നത് ബി.ജെ.പി അജണ്ടയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഈ വൈരശക്തികളുെട ഹീനമായ പദ്ധതികളെ തള്ളിക്കളയുകയാണ്.
ദൈവത്തേക്കാള്‍ വലുതാണ് രാജ്യം എന്ന് പഠിപ്പിക്കുന്ന ഒരു ദേശീയതയും എനിക്ക് സ്വീകാര്യമല്ല- രൂക്ഷമായ ഭാഷയില്‍ അവര്‍ വ്യക്തമാക്കി.
രാജ്യസ്‌നേഹവും ദേശീയതയും തമ്മില്‍ വ്യത്യാസമുണ്ടെന്ന് മഹുവ മൊയ്ത്ര പറഞ്ഞു. ദേശസ്‌നേഹമെന്നത് രാജ്യത്തോടുള്ള നൈസര്‍ഗികമായ സ്‌നേഹമാണ്. എന്നാല്‍ അതിദേശീയത എന്നത് വിമര്‍ശനങ്ങളെ തടയുന്നതിന് വേണ്ടി ബോധപൂര്‍വ്വം ഉണ്ടാക്കിയെടുക്കുന്നതും നിങ്ങള്‍ ഞങ്ങളോടൊപ്പമാണോ അവരോടൊപ്പമാണോ എന്ന് പറയിപ്പിക്കുന്നതാണ്. അതിദേശീയത എല്ലാവരെയും വെറുക്കുന്ന കറുത്ത ശക്തികളെ സൃഷ്ടിക്കുന്നുവെന്നും മഹുവ മൊയ്ത്ര പറഞ്ഞു.
വെറുപ്പ് ഉത്പാദിപ്പിക്കുകയും വര്‍ഗീയ അജണ്ട നടപ്പിലാക്കുകയും ചെയ്യുന്ന ബി.ജെ.പിയെ വേണ്ടപോലെ ചെറുക്കുന്നതിന് പ്രതിപക്ഷത്തിന് പലപ്പോഴും കഴിയുന്നില്ലെന്നത് സത്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."