HOME
DETAILS

25ഓളം മോഷണക്കേസുകളിലെ പ്രതികള്‍ പിടിയില്‍

  
backup
December 11 2018 | 05:12 AM

25%e0%b4%93%e0%b4%b3%e0%b4%82-%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0

കാട്ടാക്കട: ആര്യനാട്, വിതുര, വലിയമല, മലയിന്‍കീഴ്, നെടുമങ്ങാട്, വിളപ്പില്‍ശാല, എന്നീ സ്റ്റേഷന്‍ പരിധികളില്‍ നാളുകളായി മോഷണം നടത്തിവന്ന 25ഓളം ക്കേസുകളിലെയും പിടിച്ചു പറിക്കേസുകളിലെയും പ്രതികള്‍ പിടിയില്‍. മീനാങ്കല്‍, കുട്ടപ്പാറ, രേവതി ഭവനില്‍ കണ്ണന്‍ എന്നുവിളിക്കുന്ന നിഖില്‍ (22), മീനാങ്കല്‍, ഊറ്റുകുഴി തടത്തരികത്ത് വീട്ടില്‍ സതി എന്നുവിളിക്കുന്ന സതീഷ് (29), ആര്യനാട് വിനോബാനികേതന്‍ അപ്പുപാറ ആര്‍.എസ് നിവാസില്‍ ചന്തു എന്നുവിളിക്കുന്ന നിതീഷ് (21), മീനാങ്കല്‍, തേവിയാര്‍കുന്ന്, പന്നിക്കല, കിഴക്കുംകര വീട്ടില്‍ ചുട്ടാമ്പി എന്ന് വിളിക്കുന്ന അഭിലാഷ് (24) എന്നിവരാണ് പിടിയിലായത്.
നെടുമങ്ങാട് എ.എസ്.പി സുജിത് ദാസ് ഐ.പി.എസ് ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കുടുക്കിയത്. മീനാങ്കല്‍ ഗവണ്‍മെന്റ് ട്രൈബല്‍ സ്‌കൂളില്‍നിന്നും കംപ്യൂട്ടര്‍, കാമറ, പണം എന്നിവ കവര്‍ച്ച ചെയ്ത കേസിലെ അന്വേഷണം നടന്നുവരവേ പ്രദേശത്തെ സംശയമുള്ള ചിലരെ കുറിച്ച് കിട്ടിയ വിവരത്തിന് അടിസ്ഥാനത്തില്‍ ഷാഡോ പൊലിസും ആര്യനാട് പൊലിസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാളുകളായി പ്രദേശങ്ങളില്‍ ഭീതി പരത്തി തുടര്‍ച്ചയായി ക്ഷേത്ര മോഷണങ്ങളും കടകളില്‍ കവര്‍ച്ചയും നടത്തിവന്ന പ്രതികള്‍ പിടിയിലാകുന്നത്.
മീനാങ്കല്‍ സ്‌കൂളില്‍നിന്ന് മോഷണംപോയ ലാപ്‌ടോപ് ഉപയോഗിക്കാന്‍ അറിയാത്ത ഒരാളുടെ കൈവശമുണ്ട് എന്ന രഹസ്യ വിവരമാണ് പ്രതികള്‍ എത്തിച്ചത് എന്നും പ്രതികളില്‍ രണ്ടുപേര്‍ സമീപകാലത്ത് വിവാഹിതരായവരാണ് എന്നും പൊലിസ് പറഞ്ഞു.
കാട്ടാക്കട കരുണ ടെക്സ്റ്റയില്‍സ് നിന്നും മോഷണം പോയ ധാരാളം വസ്ത്രങ്ങളും പ്രതികളും കുടുംബാംഗങ്ങളും ഉപയോഗിക്കുന്നതായി മനസിലാക്കിയ പൊലിസ് സംഘം മോഷണസംഘത്തിലെ ഓരോരുത്തരെയായി കുടുക്കുകയായിരുന്നു.
കാട്ടാക്കട പൊട്ടന്‍ കാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി പൊളിച്ചെടുത്ത് കൊണ്ടുപോയി പണം കവര്‍ന്നതും, കാട്ടാക്കട പെട്രോള്‍ പമ്പിന് സമീപമുള്ള കടയില്‍നിന്നും പണവും മൊബൈല്‍ഫോണും കവര്‍ന്ന കേസിലും, കാട്ടാക്കട മുതിയാവിള കാട്ടാക്കട കരുണ ടെക്സ്റ്റയില്‍സ് നിന്നും പണവും മുന്തിയ ഇനം തുണിത്തരങ്ങളും മോഷ്ടിച്ച കേസിലും സമീപത്തെ സെന്റ് ആല്‍ബര്‍ട്ട് ഫെറോന പള്ളിയിലെ സി.സി.ടി.വി തകര്‍ത്തു കാണിക്കവഞ്ചി മോഷ്ടിച്ച കേസിലും കാട്ടാക്കട അരുവിക്കുഴി കടയില്‍നിന്നും സാധനങ്ങള്‍ മോഷ്ടിച്ച കേസിലും, തൊളിക്കോട് ജങ്ഷനിലെ ജൂവലറി മോഷണ ശ്രമവും സി.സി.ടി.വി തകര്‍ത്ത കേസിലും, വിതുര വേളാങ്കണ്ണി ചര്‍ച്ചിലെ കാണിക്കവഞ്ചി തകര്‍ത്ത കേസിലും അതെ ദിവസം തന്നെ പൊന്നാംചുണ്ട്, നരിക്കല്ല് ക്ഷേത്രത്തിലെ കാണിക്കവഞ്ചി പൊളിച്ചു പണം കവര്‍ന്ന കേസിലും വിവിധ സ്ഥലങ്ങളിലുള്ള കോഴിക്കടകളിലും ഫ്രൂട്‌സ് സ്റ്റാളിലും മോഷണം നടത്തിയതും, പറണ്ടോട് വലി കലുങ്കിലെ കട, കൂടാതെ വിതുര ഭാഗത്തെ റബ്ബര്‍ തോട്ടങ്ങളിലെ പുകപ്പുരകള്‍ പൊളിച്ചു റബ്ബര്‍ ഷീറ്റുകളും, ഒട്ടുപാലും വ്യാപകമായി മോഷണം നടത്തിയതും ഇവരാണ് എന്ന് പൊലിസ് പറഞ്ഞു.നെടുമങ്ങാട് മുല്ലശ്ശേരിയില്‍ നിന്നും മോഷ്ടിച്ച ഡിസ്‌കവര്‍ ബൈക്കും പ്രതിയായ അഭിലാഷിന്റെ ജേഷ്ഠന്റെ ബൈക്കുമാണ് മോഷണത്തിന് സഞ്ചരിക്കാന്‍ പ്രതികള്‍ ഉപയോഗിച്ചിരുന്നത് എന്ന് പൊലിസ് പറഞ്ഞു.
നെടുമങ്ങാട് എ.എസ്.പി സുജിത് ദാസ് ഐ.പി.എസിനെ മേല്‍നോട്ടത്തില്‍ ആര്യനാട് പൊലിസ് ഇന്‍സ്‌പെക്ടര്‍ ബി അനില്‍കുമാര്‍, ആര്യനാട് പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ മാരായ വി.എസ് അജീഷ്, എസ്.സുരേഷ് കുമാര്‍, എ നിസാമുദ്ദീന്‍, ഷാഡോ എസ്.ഐമാരായ എസ് ഷിബു, ആര്‍ അജയന്‍, എസ്.സി.പി.ഒ എസ് ബിജു, സി.പി.എം ആര്‍ സതികുമാര്‍ എന്നിവരുടെ സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്സവകാല സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Kerala
  •  3 months ago
No Image

ആർ.എസ്.എസിന്റെ 'കേരള ഓപറേഷൻ'  ഇരുട്ടിൽതപ്പി ബി.ജെ.പി

Kerala
  •  3 months ago
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  3 months ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  3 months ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  3 months ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  3 months ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  3 months ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  3 months ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  3 months ago