HOME
DETAILS

രാജ്യസഭാ സീറ്റ്: സംസ്ഥാന സമിതിയില്‍ യെച്ചൂരിക്ക് രൂക്ഷ വിമര്‍ശനം

  
backup
August 04 2017 | 00:08 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8


തിരുവനന്തപുരം: പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരേ സി.പി.എം സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം. കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനുള്ള യെച്ചൂരിയുടെ നീക്കത്തെയാണ് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എതിര്‍ത്തത്.
സി.പി.എം കേന്ദ്രനേതൃത്വം ബംഗാള്‍ ഘടകത്തിന് കീഴടങ്ങരുതെന്നും ആവശ്യമുയര്‍ന്നു. കെ.എന്‍ ബാലഗോപാലും എം. സ്വരാജുമാണ് സംസ്ഥാന സമിതിയില്‍ ഇതുസംബന്ധിച്ച വിമര്‍ശനം ആദ്യം ഉന്നയിച്ചത്.
കേന്ദ്രകമ്മിറ്റിക്കു വേണ്ടി പി.ബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള സംഘടനാ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനൊപ്പമാണ് സീതാറാം യെച്ചൂരി വിഷയവും അവതരിപ്പിച്ചത്. സംസ്ഥാന സമിതിയിലെ ഭൂരിഭാഗം പേരും യെച്ചൂരിയുടെ സ്ഥാനാര്‍ഥിത്വത്തെ തള്ളിപ്പറയുകയും ചെയ്തു. യെച്ചൂരിയെ മത്സരിപ്പിക്കാതിരിക്കാന്‍ നാലു കാരണങ്ങള്‍ ഉണ്ടെന്ന് എസ്.ആര്‍.പി വ്യക്തമാക്കി.
ഒരു സ്ഥാനാര്‍ഥിയെ രണ്ട് തവണയില്‍ കൂടുതല്‍ മത്സരിപ്പിക്കുന്ന പതിവ് സി.പി.എമ്മിനില്ല. കോണ്‍ഗ്രസ് യെച്ചൂരിയെയാണ് പിന്തുണക്കുന്നത്, നേതൃത്വത്തെയല്ല. ബംഗാളില്‍ ഏത് വിധേനയും അധികാരത്തിലെത്തണമെന്ന് മാത്രമാണ് കോണ്‍ഗ്രസിനുള്ളത്.
മത്സരിക്കുന്ന കാര്യം പൊളിറ്റ് ബ്യൂറോ നേരത്തെ ചര്‍ച്ചക്കെടുത്ത് തള്ളിയ വിഷയമാണ്. ജനറല്‍ സെക്രട്ടറി പദവി ഉത്തരവാദിത്വമുള്ള ജോലിയാണ്. ഈ കസേരയിലിരിക്കുന്നവര്‍ പാര്‍ലമെന്ററി പദവിയിലിരിക്കാന്‍ പാടില്ല. യെച്ചൂരി മത്സരിക്കേണ്ടതില്ലെന്ന നിലപാടിലെത്തിയത് ഇക്കാരണത്താലാണെന്ന് എസ്.ആര്‍.പി ചൂണ്ടിക്കാട്ടി.
യെച്ചൂരി നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നെങ്കില്‍ സമിതി ഇത് ചര്‍ച്ചക്കെടുക്കേണ്ടി വരില്ലായിരുന്നു. ബംഗാള്‍ ഘടകം കോണ്‍ഗ്രസിന് കീഴടങ്ങുന്നത് പ്രത്യയശാസ്ത്രം പണയംവയ്ക്കുന്നതിന് തുല്യമാണെന്ന് വിമര്‍ശനമുണ്ടായി.
ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്കു ശേഷം ഡി.ജി.പിയെ രാജ്ഭവനിലേക്ക് വിളിച്ചു വരുത്തിയ ഗവര്‍ണറുടെ നടപടിക്കെതിരേയും സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നു. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണ്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്കു ശേഷം ഗവര്‍ണര്‍ ഡി.ജി.പിയെ കണ്ടത് പ്രത്യേക ലക്ഷ്യത്തോടെയാണെന്നും കൂടിക്കാഴ്ച്ചക്ക് ശേഷം വാര്‍ത്താക്കുറിപ്പ് ഇറക്കിയതും ശരിയായില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago