HOME
DETAILS

പൗരത്വനിയമം പിന്‍വലിക്കുംവരെ പ്രക്ഷോഭം നടത്താന്‍ മുസ്‌ലിം സംഘടനകളുടെ തീരുമാനം: ജനുവരി രണ്ടിന് സമരപ്രഖ്യാപന സമ്മേളനം

  
backup
December 15 2019 | 08:12 AM

muslim-orgainizations-sets-for-protest-against-caa-until-it-revoke

 

മലപ്പുറം: പാര്‍ലമെന്റ് പാസാക്കുകയും രാഷ്ട്രപതി അംഗികാരം നല്‍കുകയും ചെയ്ത വിവാദമായ പൗരത്വനിയമം പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ മുസ്‌ലിം സംഘടനകളുടെ യോഗം തീരുമാനിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേതൃത്വം നല്‍കുന്ന പ്രക്ഷോഭപരിപാടികള്‍ക്ക് യോഗം എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മലപ്പുറത്ത് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഈ തീരുമാനം.

പൗരത്വനിയമത്തിനെതിരെ കേരളത്തില്‍ വിവിധ മതേതര സംഘടനകളും സാമൂഹിക, സാംസ്‌കാരിക സംഘടനകളും എഴുത്തുകാരും ബുദ്ധിജീവികളും രംഗത്തുവന്നതില്‍ സന്തോഷമുണ്ടെന്നും അത്തരക്കാരെ യോഗം പ്രശംസിച്ചുവെന്നും തീരുമാനങ്ങള്‍ വിശദീകരിച്ച് മുസലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയത്തില്‍ സമാധാനപരമായി വിവിധ സംഘടനകളും കൂട്ടായ്മകളും നടത്തുന്ന എല്ലാവിധ മുന്നേറ്റങ്ങള്‍ക്കും യോഗം പിന്തുണ പ്രഖ്യാപിച്ചു. പ്രക്ഷോഭത്തില്‍ പൊതുസമൂഹത്തില്‍ നിന്നുള്ളവരെ കൂടുതലായി ഉള്‍പ്പെടുത്തും.

മതേതര വിശ്വാസികളെയും സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും പങ്കെടുപ്പിച്ച് പ്രക്ഷോഭപരിപാടികള്‍ വിശാലമാക്കും. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ ജനുവരി രണ്ടിന് സമരപ്രഖ്യാപന സമ്മേളനം നടത്തുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് കണ്‍വീനറായ ഉപസമിതിയാണ് തുടര്‍പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യുക. കൊച്ചിയിലെ സമ്മേളനത്തിന് പിന്നാലെ അടുത്ത് തന്നെ ഡല്‍ഹിയിലും സമരപ്രഖ്യാപന വിളംബരം നടത്തും. അതിന്റെ തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇപ്പോള്‍ തുടങ്ങിയ പ്രക്ഷോഭം പ്രാരംഭ ആളിക്കത്തലില്‍ ഒതുക്കാതെ നിയമം പിന്‍വലിക്കുന്നതുവരെ ഇതുമായി മുന്നോട്ടുപോവുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സമര പരിപാടികള്‍ കേരളത്തില്‍ മാത്രമാവില്ല, അഖിലേന്ത്യാ തലത്തിലും വ്യാപിപ്പിക്കുമെന്നും ഇ.ടി കൂട്ടിച്ചേര്‍ത്തു. നാളെ വിവിധ സംഘനകള്‍ നടത്തുന്ന ഹര്‍ത്താലിനെ കുറിച്ചുള്ള ചോദ്യത്തിന്, ഇതുസംബന്ധിച്ച് ഈ യോഗം ചര്‍ച്ചചെയ്തിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ടി.പി അബ്ദുല്ലക്കോയ മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, എം.ഐ. അബ്ദുല്‍ അസീസ്, പി. മുജീബുര്‍റഹ്മാന്‍, ഡോ. ഫസല്‍ഗഫൂര്‍, ശിഹാബ് പൂക്കോട്ടൂര്‍, കെ.പി.എ മജീദ്, അശറഫ് ബാഖവി, ടി.എം സയ്യിദ് ഹാശിം ബാഫഖ, ഇ.എം അബൂബക്കര്‍ മൗലവി, സി. അബ്ദുല്ലത്തീഫ്, ഡോ. അന്‍വര്‍ സാദത്ത്, നിസാര്‍ ഒളവണ്ണ, എന്‍.വി അബ്ദുര്‍റഹമാന്‍, സജ്ജാദ് കെ., റഫീഖ് ടി.കെ, കെ.പി ഫസലുദ്ദീന്‍ എന്നിവരും സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  23 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  23 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  23 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  23 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  23 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  23 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  23 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  23 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  23 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  23 days ago