വള്ളിക്കുന്നം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് ഉദ്ഘാടനം 11ന്
ആലപ്പുഴ: വള്ളികുന്നം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് ഉദ്ഘാടനം ഓഗസ്റ്റ് 11ന് വൈകിട്ട് മൂന്നിന് വൈദ്യുതി-ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.
ചൂനാട് അമ്പാടി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ആര്‍. രാജേഷ് എം.എല്‍.എ. ആധ്യക്ഷ്യം വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തും. കെ.സി. വേണുഗോപാല്‍ എം.പി., അഡ്വ. യു. പ്രതിഭാഹരി എം.എല്‍.എ. എന്നിവര്‍ വിശിഷ്ടാതിഥികളാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജില്ലാകളക്ടര്‍ ആര്‍. ഗിരിജ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്-ഇന്‍-ചാര്‍ജ്ജ് എം.കെ. വിമലന്‍, മുന്‍ എം.പി. അഡ്വ. സി.എസ.് സുജാത, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സുമ, ജില്ലാ പഞ്ചായത്തംഗം അരിതാ ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജി. മുരളി, പ്രൊഫ. വി. വാസുദേവന്‍, ബി. വിജയമ്മ, വള്ളികുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി പ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ.വി.കെ. അനില്‍, എന്‍. വിജയകുമാര്‍, എ. അമ്പിളി, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗം ഗീതാ മധു, ഡിസ്ട്രിബ്യൂഷന്‍ സേഫ്റ്റി ആന്‍ഡ് ജനറേഷന്‍-ഇലക്ട്രിക്കല്‍ ഡയറക്ടര്‍ എന്‍. വേണുഗോപാല്‍, എറണാകുളം റീജിയണ്‍ ഡിസ്ട്രിബ്യൂഷന്‍ ചീഫ് എന്‍ജീനിയര്‍ സി.വി. നന്ദന്‍, അഡ്വ.എന്‍.എസ്. ശ്രീകുമാര്‍, രാജലക്ഷ്മി, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം റസിയ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജി. രാജീവ്കുമാര്‍, ജെ. രവീന്ദ്രനാഥ്, അമ്പിളികുമാരി അമ്മ, സി. അനിത, അനില്‍ വള്ളികുന്നം, ദീപാ ഉദയന്‍, യു. പ്രകാശ്, ആര്‍. പ്രസന്ന, ഷാജി വാളക്കോട്, എ. പ്രഭാകരന്‍, സുമ, ഇന്ദിര തങ്കപ്പന്‍, എസ്. ലതിക, ഹരിപ്പാട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ.എന്‍. കലാധരന്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."