കൃഷി വര്‍ക്ക് സൂപ്രണ്ട്: ഒ.റ്റി.ആര് പരിശോധന
ആലപ്പുഴ: കൃഷി വകുപ്പില്‍ (മണ്ണ് സംരക്ഷണം) വര്‍ക്ക് സൂപ്രണ്ട് (കാറ്റഗറി നമ്പര്‍ 01514, കാറ്റഗറി നമ്പര്‍ 74412 എന്‍.സി.എ എസ്.ഐ.യു.സി. നാടാര്‍) തസ്തികയുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായി ഓഗസ്റ്റ് 18, 19, 22 തീയതികളില്‍ ജില്ലാ പി.എസ്.സി. ഓഫീസില്‍ ഒ.റ്റി.ആര് വെരിഫിക്കേഷന് നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ്. മുഖേനയും പ്രൊഫൈല്‍ വഴിയും അറിയിപ്പ് നല്കി. എസ്.എം.എസ്. വഴി അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ വെരിഫിക്കേഷന് തീയതി, സമയം എന്നിവ അറിയുന്നതിനായി കമ്മിഷന്റെ വെബ്സൈറ്റിലുള്ള ഒ.റ്റി.ആര്. പ്രൊഫൈല്‍ പരിശോധിക്കണം. വിദ്യാഭ്യാസ യോഗ്യത, ജാതി, തിരിച്ചറിയല്‍ രേഖ, എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യക്തമായി വായിക്കാന്‍ കഴിയുന്ന രീതിയില്‍ സ്കാന്‍ ചെയ്ത് പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യണം.
അനുവദിച്ച തീയതിയിലും സമയത്തും അസല്‍ പ്രമാണങ്ങള്‍ സഹിതം ഒ.റ്റി.ആര്. വെരിഫിക്കേഷനായി ജില്ലാ പി.എസ്.സി. ഓഫീസില്‍ നേരിട്ട് ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."