ടിക്കറ്റിന്റെ പണം രണ്ടാഴ്ച കഴിഞ്ഞ് നല്കിയാല് മതി; പുതിയ പദ്ധതിയുമായി റെയില്‍വേ
ന്യൂഡല്‍ഹി: ടിക്കറ്റ് എടുത്ത് രണ്ടാഴ്ചക്ക് ശേഷം പണം നല്കുന്ന പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് ഇപ്പോള്‍ വാങ്ങൂ, പണം പിന്നീട് നല്‍കൂ എന്ന ഈ സ്കീമിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ടിക്കറ്റ് എടുത്ത് 15 ദിവസങ്ങള്‍ക്കു ശേഷം പണം നല്കിയാല് മതി.
ഐ.ആര്.സി.ടി.സി വെബ്സൈറ്റ് വഴിയാണ് ഈ സേവനം ലഭ്യമാക്കുക. തത്കാല്‍ ടിക്കറ്റുകളും ഈ സേവനം വഴി ലഭ്യമാകും. ഇ പേലെറ്റര് എന്നാണ് പദ്ധതി അറിയപ്പെടുക. ഈ പദ്ധതി ഉപയോഗപ്പെടുത്തുന്നതിലൂടെ വിനിമയ തുകയുടെ മൂന്നര ശതമാനം തുകയും നികുതിയും ഈടാക്കുന്നതാണ്. ഐ.ആര്.സി.ടി.സി വെബ്സൈറ്റിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അതേസമയം രണ്ടാഴ്ചക്കുള്ളില്‍ തുകയടച്ചിട്ടില്ലെങ്കില് ടിക്കറ്റ് കാന്സലാക്കുന്നതുള്പ്പടെ കര്‍ശന തീരുമാനങ്ങളും സ്വീകരിക്കും. പിഴയും ഈടാക്കുന്നതാണ്. തത്കാല്‍ ടിക്കറ്റ് ബുക്കിങ്, കാന്സലേഷന് നിയമങ്ങള്‍ ജൂലൈ ഒന്നു മുതല്‍ മാറുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും മറ്റും വന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും റെയില്‍വേ അറിയിച്ചു. തത്കാല്‍ റിസര്‍വേഷനുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങള്‍ തന്നെയാണ് പിന്തുടരുകയെന്നും അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."