ബിഹാറില്‍ നിതീഷിനെതിരേ തേജസ്വിയുടെ യാത്ര 9ന് തുടങ്ങും
പട്ന: ആര്.ജെ.ഡി നേതാവും ബിഹാര്‍ മുന്‍ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെതിരായ നീക്കം ലക്ഷ്യം വച്ച് നിതീഷ് കുമാര്‍ പര്യടനം നടത്തിയ വഴികളിലൂടെ തേജസ്വിയും യാത്ര നടത്തുന്നു. ബി.ജെ.പിക്കൊപ്പം ചേര്‍ന്ന നിതീഷിന്റെ അവിശുദ്ധ കൂട്ടുകെട്ടിനെ ജനമധ്യത്തില്‍ തുറന്നു കാണിക്കുകയെന്ന ലക്ഷ്യം വച്ചാണ് തേജസ്വി യാത്ര നടത്തുന്നത്. ഈ മാസം ഒന്‍പതിനാണ് യാത്ര തുടങ്ങുകയെന്ന് ആര്.ജെ.ഡി സംസ്ഥാന നേതൃത്വം അറിയിച്ചു.
ബിഹാറിലെ ചമ്പാരനില്‍ നിന്നാണ് യാത്ര തുടങ്ങുക. തേജസ്വിക്കെതിരേ തുടങ്ങിയ യാത്ര ഇവിടെ നിന്നാണ് തുടങ്ങിയത്. അതേ വഴിയിലൂടെയാണ് താനും യാത്ര നടത്തുന്നതെന്ന് തേജസ്വി അറിയിച്ചു. 1917ല്‍ മഹാത്മാഗാന്ധി നടത്തിയ ചമ്പാരന്‍ സത്യഗ്രത്തിന്റെ വേദിയായ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ബെട്ടിയയില്‍ നിന്നോ ഭിതിഹാര്വയില് നിന്നോ ആയിരിക്കും യാത്ര തുടങ്ങുക.
രണ്ടാഴ്ച മുന്‍പാണ് മഹാസഖ്യത്തെ പിളര്‍ത്തി നിതീഷ് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് പുതിയ സര്‍ക്കാരുണ്ടാക്കിയത്.അഴിമതിക്കേസില്‍ പെട്ടിട്ടും ഉപമുഖ്യമന്ത്രി രാജിവയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവച്ചിരുന്നത്.
രാജിവച്ച് മണിക്കൂറുകള്‍ക്കു ശേഷം ബി.ജെ.പിയുമായി ചേര്‍ന്ന് പുതിയ സര്‍ക്കാരുണ്ടാക്കി വീണ്ടും നിതീഷ് മുഖ്യമന്ത്രിയായി. ഇതിനെതിരേ ആര്.ജെ.ഡി രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് ജനവിരുദ്ധ മുന്നണിയെ ജനമധ്യത്തില്‍ തുറന്നു കാണിക്കുകയെന്ന ലക്ഷ്യം വച്ച് ബിഹാറിലെ പ്രതിപക്ഷ നേതാവുകൂടിയായ തേജസ്വി യാദവ് യാത്ര സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."