ഭൂമി തട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കണമെന്ന് എം ലിജു
കായംകുളം: ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ ടീ സ്റ്റാള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ഉത്തരവിട്ട നഗരസഭ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണന്നും ഇതിന്റെ മറവില്‍ വന്‍ ഭൂമി തട്ടിപ്പിനാണ് നഗരസഭ പദ്ധതിയിട്ടിരിക്കുന്നതെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.ലിജു ആരോപിച്ചു.
പത്രപരസ്യവും മറ്റ് അറിയിപ്പുകളും നല്‍കാതെ സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കിയത് ഇതിന്റെ ഭാഗമാണ്.
വികലാംഗരുടെയും വിധവകളുടെയും അപേക്ഷകള്‍ സ്വീകരിക്കതെ സ്വകാര്യ കമ്പനിക്കും മുതലാളിമാര്‍ക്കും ഒത്താശ ചെയതത് മുന്‍സിപ്പല്‍ ഭരണ നേതൃത്തത്തിന്റെ അറിവോടുകൂടിയാണ്.
മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഉമ്മന്‍ ചാണ്ടിക്ക് വിധവയായ കായംകുളം തേക്കേമടത്ത് സ്വദേശിനി ലത നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ടീസ്റ്റാള്‍ തുടങ്ങുവാന്‍ അനുമതി നല്‍കിയത്.
ഇത് അവഗണിച്ചു കൊണ്ടാണ് വന്‍കിട കമ്പനിക്ക് സ്ഥലം അളന്നു നല്‍കിയത്. അഴിമതിക്കാര്‍ക്ക് എതിരെ കേസടുക്കുവാന്‍ സര്‍ക്കാര്‍ തയ്യറാകണമെന്ന് ലിജു ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."