പുറ്റിങ്ങല്‍ വെടിക്കെട്ടപകടം: മൊഴിയെടുക്കല്‍ ആരംഭിച്ചു
കൊച്ചി: കൊല്ലം പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ കമ്മിക്ഷന്‍ മൊഴിയെടുക്കല്‍ ആരംഭിച്ചു. 2016 ഏപ്രില്‍ 10 ന് പുലര്‍ച്ചെയാണ് 110 പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ടപകടം നടന്നത്.
കൊല്ലം മുന്‍ ജില്ലാ കലക്ടറായിരുന്ന ഷൈനാമോള്‍ ഇന്നലെ കമ്മിഷന് മുന്നില്‍ മൊഴിനല്‍കി. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം പാലിക്കപ്പെട്ടിരുന്നെങ്കില്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടം ഉണ്ടാകുമായിരുന്നില്ലെന്ന് ഷൈനാമോള്‍ പറഞ്ഞു. 2016 ഫെബ്രുവരിയിലാണ് ക്ഷേത്രട്രസ്റ്റ് ഭാരവാഹികള്‍ വെടിക്കെട്ട് നടത്താന്‍ അപേക്ഷ നല്‍കിയത്. ഈ അപേക്ഷ അന്നത്തെ എ.ഡി.എം ആയിരുന്ന മധുഗംഗാധരന് കൈമാറി. വെടിക്കെട്ടിന് അനുമതി നല്‍കാനുള്ള ചുമതല എ.ഡി.എമ്മിനാണുള്ളത്. പിന്നീട് ഷാനവാസ് എ.ഡി.എമ്മായി ചുമതലയേറ്റു. വെടിക്കെട്ടിനുള്ള അപേക്ഷയിന്മേല്‍ പൊലിസ് കമ്മിഷണര്‍, തഹസില്‍ദാര്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്നിവരുടെ റിപ്പോര്‍ട്ട് തേടുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ എട്ടിന് അപേക്ഷ നിരസിക്കുകയും ചെയ്തു. ഇക്കാര്യം പൊലിസ് ഉദ്യോഗസ്ഥരെയും റവന്യൂ വകുപ്പ് അധികൃതരെയും അറിയിച്ചിരുന്നതായും ഷൈനാമോള്‍ മൊഴി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."