ക്വാറി: സെക്രട്ടേറിയറ്റിനുമുന്നില്‍ യുവാവിന്റെ ആത്മഹത്യാശ്രമം
തിരുവനന്തപുരം: ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനുമുന്നില്‍ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു.
സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം ചെയ്തുവരുന്ന കിളിമാനൂര്‍ സ്വദേശി സേതു (48) ആണ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. നാലു മാസത്തിലധികമായി ഇയാള്‍ ഭാര്യ ബിന്ദുവിനോടൊപ്പം സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം ചെയ്തുവരികയാണ്.
ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയതിനാല്‍ ഇയാള്‍ പൊലിസ് നീരീക്ഷണത്തിലായിരുന്നു. ഇതിനിടെ ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ ബ്ലെയ്ഡ് ഉപയോഗിച്ച് ഇടത് കൈയിലെ ഞരമ്പ് മുറിക്കുകയായിരുന്നു.
ഉടന്‍ പൊലിസെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആഴത്തിലുള്ള മുറിവില്ലാത്തതിനാല്‍ ചികിത്സനല്‍കിയ ശേഷം വ ിട്ടയച്ചു.
തുടര്‍ന്ന് ഇയാള്‍ക്കെതിരേ ആത്മഹത്യാ ശ്രമത്തിന് കേസെടുത്ത ശേഷം ഭാര്യയുടെ ജാമ്യത്തില്‍ വിട്ടയച്ചു.
കിളിമാനൂരിലെ വീടും സ്ഥലവും തൊട്ടടുത്തുള്ള ക്വാറിയുടെ പ്രവര്‍ത്തനം മൂലം തകര്‍ന്നതില്‍ പ്രതിഷേധിച്ചാണ് ഇയാള്‍ സമരരംഗത്ത് ഇറങ്ങിയത്. കലക്ടര്‍ക്കും മുഖ്യമന്ത്രിക്കും ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു.
സമരരംഗത്ത് നിന്ന് പിന്‍മാറണമെന്ന് പൊലിസ് ആവശ്യപ്പെട്ടെങ്കിലും സമരവുമായി മുന്നോട്ടുപോകാനാണ് സേതുവിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."