HOME
DETAILS

എന്‍.എസ്.എസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

  
backup
August 04 2017 | 02:08 AM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d-2


തിരുവനന്തപുരം: നാഷണല്‍ സര്‍വിസ് സ്‌കീമിന്റെ 2016- 17 അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
യൂനിവേഴ്‌സിറ്റി തലത്തിലുള്ള അവാര്‍ഡിന് കാലിക്കറ്റ് സര്‍വകലാശാലയും ഡയരക്ടറേറ്റ് തലത്തിലുള്ള അവാര്‍ഡിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റും ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ഡയരക്ടറേറ്റും അര്‍ഹരായി.
മികച്ച എന്‍.എസ്.എസ് യൂനിറ്റുകള്‍ക്കുള്ള അവാര്‍ഡിന് ഗവ. കോളജ് നെടുമങ്ങാട് (കേരള സര്‍വകലാശാല), എം.ഇ.എസ് കോളജ് എരുമേലി (മഹാത്മാഗാന്ധി സര്‍വകലാശാല), സെന്റ് മൈക്കിള്‍സ് കോളജ്, ചേര്‍ത്തല (കേരള സര്‍വകലാശാല), ഗവ. പോളിടെക്‌നിക് കോളജ് പാലക്കാട് (ഡയരക്ടറേറ്റ് ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍), സെന്റ് സേവ്യേഴ്‌സ് കോളജ് ഫോര്‍ വിമന്‍, ആലുവ (മഹാത്മാഗാന്ധി സര്‍വകലാശാല) ഗവ. ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ചാലക്കുടി (ഐ.ടി.ഐ) (ഡയരക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്), ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, മീഞ്ചന്ത, കോഴിക്കോട് (കാലിക്കറ്റ് സര്‍വകലാശാല), ഇ.എം.ഇ.എ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, കൊണ്ടോട്ടി (കാലിക്കറ്റ് സര്‍വകലാശാല), ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തട്ടക്കുഴ, ഇടുക്കി (ഡയരക്ടറേറ്റ് ഓഫ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍) എന്നീ സ്ഥാപനങ്ങള്‍ അര്‍ഹരായി.
മികച്ച പ്രോഗ്രാം ഓഫിസര്‍മാരായി ഡോ. അന്‍സര്‍ ആര്‍.എന്‍ ( ഗവ.കോളജ് നെടുമങ്ങാട് ), വി.ജി ഹരീഷ് കുമാര്‍ (എം.ഇ.എസ് കോളജ് എരുമേലി ), പ്രതീഷ് .പി ( സെന്റ് മൈക്കിള്‍സ് കോളജ്, ചേര്‍ത്തല ), ബിജിമോള്‍ കെ.ടി ( ഗവ. പോളിടെക്‌നിക് കോളജ് പാലക്കാട് ), ഡോ. രശ്മി വര്‍ഗീസ് (സെന്റ് സേവ്യേഴ്‌സ് കോളജ് ഫോര്‍ വിമന്‍, ആലുവ), ജഗേഷ് എം.എന്‍ (ഗവ. ഐ.ടി.ഐ, ചാലക്കുടി ), ഡോ. സി.പി ബേബി ഷീബ (ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് മീഞ്ചന്ത ), ഫിറോസ് കെ.ടി (ഇ.എം.ഇ.എ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, കൊണ്ടോട്ടി ), രതീഷ് വി.ആര്‍ (ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തട്ടക്കുഴ, ഇടുക്കി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

കരിപ്പൂരില്‍ 1.2 കിലോ സ്വര്‍ണവും
19 ലക്ഷത്തിന്റെ വിദേശ കറന്‍സികളും പിടിയില്‍
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.220 കിലോ സ്വര്‍ണവും 19 ലക്ഷത്തിന്റെ വിദേശ കറന്‍സികളും പിടിയില്‍.
ഇന്നലെ രാവിലെ 8ന് ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ കോഴിക്കോട് കാക്കൂര്‍ സ്വദേശി കുഞ്ഞായിന്‍ കോയ (33)യില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. തുടര്‍ന്ന് 9.10ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ദുബൈയിലേക്ക് പോകാനെത്തിയ കാസര്‍കോട് സ്വദേശി അഹമ്മദ് നിസാറില്‍ (31) നിന്നാണ് വിദേശ കറന്‍സികള്‍ പിടികൂടിയത്.
ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ചുകടത്തിയ സ്വര്‍ണമാണ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്ട്് നിന്നെത്തിയ ഡി.ആര്‍.ഐ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.
ചെരിപ്പിന്റെ മാതൃകയിലാണ് സ്വര്‍ണമുണ്ടാക്കിയിരുന്നത്. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ധരിച്ചിരിക്കുന്ന ചെരിപ്പിനകത്താണ് സ്വര്‍ണമെന്ന് കണ്ടെത്തിയത്.
പരിശോധന കഴിഞ്ഞ് വിമാനത്തില്‍ കയറ്റിയ അഹമ്മദ് നിസാറിന്റെ ബാഗ് ഡി.ആര്‍.ഐ സംഘം പുറത്തെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് കറന്‍സികള്‍ ബാഗേജിനകത്ത് പ്രത്യേക അറകളിലാക്കി ഒളിപ്പിച്ച് വച്ചതായി കണ്ടെത്തിയത്.
1750 ഒമാന്‍ റിയാല്‍, 46,000 സഊദി റിയാല്‍, 50,000 യു.എ.ഇ ദിര്‍ഹം എന്നിവയാണ് ബാഗില്‍ ഉണ്ടായിരുന്നത്. ഇവയ്ക്ക് 19 ലക്ഷം രൂപ വിലമതിക്കും. കരിപ്പൂരില്‍ കഴിഞ്ഞ ദിവസം 40 ലക്ഷത്തിന്റെ വിദേശ കറന്‍സികള്‍ പിടികൂടിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  15 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  16 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  16 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  16 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  16 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  17 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  17 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  17 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  17 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  17 hours ago