നെയ്യാര്‍മേള: സംയുക്തയോഗം ചേര്‍ന്നു
നെയ്യാറ്റിന്‍കര: വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷങ്ങള്‍ക്ക് ഇക്കുറി നെയ്യാറ്റിന്‍കരയും വേദിയാകുമെന്ന് കെ.ആന്‍സലന്‍ എം.എല്‍.എ അറിയിച്ചു.
നെയ്യാര്‍മേളയുടെ സ്വലഗത സംഘം ഭാരവാഹികളുടെയും രക്ഷാധികാരികളുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയര്‍ പേഴ്‌സണ്‍ ഡബ്ല്യു.ആര്‍.ഹീബ അധ്യക്ഷയായി. മേളയുടെ രക്ഷാധികാരികളായ എം.വേണുഗോപാലന്‍ തമ്പി, നെയ്യാറ്റിന്‍കര സനല്‍ , എന്‍.അയ്യപ്പന്‍നായര്‍, എന്‍.പി.ഹരി, എന്‍.സുധീന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍ എം.ഷാനവാസ്, നദരസഭ വൈസ് ചെയര്‍മാന്‍ കെ.കെ.ഷിബു, ചെങ്കല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജ്കുമാര്‍, സമിതി ഏര്യാ പ്രസിഡന്റ് എം.സുരേഷ്‌കുമാര്‍ , വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിന്‍കര ഏര്യാ കമ്മിറ്റി നെയ്യാറ്റിന്‍കര നഗരസഭയുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെയാണ് നെയ്യാര്‍ മേള സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 9 മുതല്‍ 25 വരെ നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് മേള അരങ്ങേറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."