വര്‍ക്കല ബീച്ചില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതി
വര്‍ക്കല: നിരോധന ഉത്തരവുകളെ ലംഘിച്ച് വര്‍ക്കല ബീച്ചില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപകം. ജില്ലാ കലക്ടറും നഗരസഭയും ഇത്തരം നിര്‍മാണങ്ങള്‍ക്ക് നിരോദനം ഏര്‍പ്പെടുത്തിയിരുന്നു. ഒഴിവുദിനങ്ങളുടെ മറപിടിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഈ കഴിഞ്ഞ വാവുബലിയുടെ തിരക്കിനിടയില്‍ നിരവധി കെട്ടിടങ്ങളുടെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പണികള്‍ നടന്നു.
തിരുവമ്പാടി ബീച്ചില്‍ നടപ്പാതയോടു ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് നിര്‍മാണങ്ങള്‍ അധികവും നടക്കുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു നഗരസഭാ സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. പിന്നീട് അവധി ദിവസത്തില്‍നടത്തിയ കോണ്‍ക്രീറ്റ് പൊലിസ് എത്തി നിര്‍ത്തിവയ്പ്പിച്ചു.എന്നാല്‍ രാത്രിയുടെ മറവില്‍ കോണ്‍ക്രീറ്റ് തുടര്‍ന്നു. ഇതറിഞ്ഞ് എത്തിയ പൊലിസ് പേരെ കസ്റ്റഡിയിലെടുത്തു. ഇതിനെ തുടര്‍ന്നു മുടങ്ങിയ കോണ്‍ക്രീറ്റ് പണികളാണ് വാവുബലിക്കിടയില്‍ പൂര്‍ത്തിയാക്കിയത്. അതേ സമയം നഗരസഭാ ഉത്തരവ് ലംഘിച്ച് നിര്‍മാണം നടത്തിയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിന് നോട്ടീസ് നല്‍കിയതായി നഗരസഭാ സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."