HOME
DETAILS
MAL
സുഹൃത്തില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു
backup
August 04 2017 | 02:08 AM
ഏങ്ങണ്ടിയൂര്‍: വിനായകന്റെ സുഹൃത്ത് ശരത്തില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. എസ്.പി എ. വിജയരാഘവന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടു മണിക്കൂറോളമാണ് മൊഴിയെടുത്തത്.
ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായെന്ന് വിനായകന് തന്നോട് പറഞ്ഞിരുന്നതായി ശരത് മൊഴി നല്കി.
ഒരു കാരണവുമില്ലാതെ പിടിച്ചുകൊണ്ടുപോയി പൊലിസ് സ്റ്റേഷനില്‍ വച്ച് വളരെ മോശമായി പെരുമാറിയത് വിനായകനെ മാനസികമായി തളര്‍ത്തിയെന്നും ശരത് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുടെയും പൊലിസുകാരുടെയും എസ്.ഐമാരുടെയും മൊഴി രേഖപ്പെടുത്തുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ വെളിപ്പെടുത്തി. കേസില്‍ കൂടുതല്‍ പേര് പ്രതികളാകാന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."