'നിങ്ങള്‍ ഒറ്റക്കല്ല, ഞങ്ങളെല്ലാവരും കൂടെയുണ്ട്'- വിദ്യാര്‍ഥികള്‍ക്കുള്ള പിന്തുണ ഉറക്കെ പ്രഖാപിച്ച് ജാമിഅ സര്‍വ്വകലാശാല വിസി
ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ജാമിഅ മില്ലിയ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍. വിദ്യാര്‍ഥികള്‍ക്കെതിരായ പൊലിസ് നടപടി വേദനിപ്പിക്കുന്നതാണെന്ന് അവര്‍ വ്യക്തമാക്കി.
'എന്റെ വിദ്യാര്‍ഥികളെ പൊലിസ് അക്രമിക്കുന്ന ദൃശ്യങ്ങള്‍ എന്നെ വേദനിപ്പിക്കുന്നു. പൊലിസ് ഇടപെട്ട രീതിയില്‍ പ്രതിഷേധമുണ്ട്. പൊലിസ് അനുവാദമില്ലാതെ ക്യാമ്പസില്‍ പ്രവേശിച്ചു. ലൈബ്രറിയില്‍ പഠിച്ചു കൊണ്ടിരുന്നു നിരപരാധികളായ കുട്ടികളെ ലാത്തികൊണ്ട് തല്ലിച്ചതച്ചു. ഇതൊന്നും അംഗീകരിക്കാനാവില്ല'- അവര്‍ ചൂണ്ടിക്കാട്ടി.
ഈ വിഷമഘട്ടത്തില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല. ഞാനും ജാമിഅ മുഴുവനും നിങ്ങള്‍ക്കൊപ്പമുണ്ട്. നജ്മ അക്തര്‍ വ്യക്തമാക്കി.
യൂണിവേഴ്‌സിറ്റി അധികൃതരുടെ അനുവാദമില്ലാതെയാണ് പൊലിസ് ക്യാമ്പസില്‍ പ്രവേശിച്ചതെന്ന് ജാമിയയിലെ ചീഫ് പ്രോക്റ്റര്‍ വസീം അഹമ്മദ് ഖാന്‍ പറഞ്ഞു. വിദ്യാര്‍ഥികളെയും ജീവനക്കാരെയും പൊലീസ് മര്‍ദിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് പൊലിസ് സര്‍വകലാശാല ക്യാംപസിലേക്ക് ഇരച്ചുകയറിയത്. പ്രക്ഷോഭകാരികളെ പിടികൂടാന്‍ എന്ന് പറഞ്ഞായിരുന്നു പൊലിസ് നടപടി. സര്‍വകലാശാലകളുടെ സെന്റര്‍ കാന്റീലും ലൈബ്രറിയിലുമടക്കം പൊലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി.രാത്രി വൈകിയും പൊലിസ് നടപടി തുടര്‍ന്നു സര്‍വ്വകലാശാല പൂര്‍ണമായും പൊലിസ് നിയന്ത്രണത്തിലാക്കി. ചിതറിയോടിയ വിദ്യാര്‍ഥികള്‍ പൊലീസിനെ ഭയന്ന് മണിക്കൂറുകളോളം കാമ്പസിനകത്ത് കുടുങ്ങിക്കിടന്നു.
സംഭവത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലിസ് നടപടി വേദനിപ്പിക്കുന്നതാണെന്ന് ജാമിഅ മില്ലിയ വി.സി നജ്മ അക്തര്‍ പറഞ്ഞു. താന്‍ വിദ്യാര്‍ത്ഥികളോടൊപ്പമാണെന്നും വി.സി പറഞ്ഞു.
അതിനിടെ ജാമിഅയിലെ പൊലിസ് അതിക്രമത്തിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതിയെത്തി. സാമൂഹ്യപ്രവര്‍ത്തകരുടെ പരാതി കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."